കാലാവസ്ഥ വ്യതിയാനം: കേരള തീരത്ത് വലിയ മത്തിക്ക് ശ്യാമം

കാലാവസ്ഥ വ്യതിയാനം: കേരള തീരത്ത് വലിയ മത്തിക്ക് ശ്യാമം
Apr 3, 2025 11:58 AM | By Susmitha Surendran

(truevisionnews.com) കാലാവസ്ഥ വ്യതിയാനം മൂലം കേരള തീരത്തേക്കെത്തുന്ന വലിയ മത്തിയുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നതായി മത്സ്യത്തൊഴിലാളികള്‍. 15 സെന്‍ന്റിമീറ്ററിലേറെ വലുപ്പമുള്ള മത്തി കേരളതീരത്തുനിന്നും അപ്രത്യക്ഷമായതായതോടെ വിലയും ഗണ്യമായി കുറഞ്ഞു.

2023 അവസാനം മുതല്‍ 2024 ഏപ്രില്‍വരെ ഉണ്ടായ സമുദ്രോഷ്ണതരംഗമാണ് മത്തിയുടെ എണ്ണത്തില്‍ കുറവ് ഉണ്ടാക്കിയത്. വര്‍ഷാവര്‍ഷങ്ങളിലെ പല പ്രതിഭാസങ്ങളും മത്തിയുടെ പ്രജനനത്തെയും വളര്‍ച്ചയെയും ബാധിക്കാറുണ്ട്.

പ്രാദേശികമായും വ്യതിയാനങ്ങള്‍ കാണാറുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇപ്പോള്‍ 14 മുതല്‍ 18 സെൻ്റി മീറ്റര്‍വരെയാണ് മത്തിയുടെ വലുപ്പം. വടക്കന്‍ ജില്ലകളില്‍ ഇത് 12 മുതല്‍ 14 സെൻ്റി മീറ്റര്‍വരെയാണ്.

കേരളതീരത്ത് മത്തി അപ്രത്യക്ഷമാകല്‍ പതിവാണെന്നും പക്ഷേ, വളര്‍ച്ചാമുരടിപ്പ് ഇതാദ്യമാണെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി നേതാവ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. വലിയ മത്തിക്ക് കഴിഞ്ഞവര്‍ഷം കിലോയ്ക്ക് 200 മുതല്‍ 300 രൂപവരെയാണ് വില ലഭിച്ചിരുന്നത്. ശരാശരി 100 ഗ്രാം ഉണ്ടായിരുന്ന ഒരു മത്തി ഇപ്പോള്‍ 25 ഗ്രാം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 






#Climate #change #Large #sardines #found #off #Kerala #coast

Next TV

Related Stories
മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 4, 2025 06:36 AM

മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

തിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ...

Read More >>
അവസാനത്തെ പെരുന്നാളും വിനോദയാത്രയും കഴിഞ്ഞ് സാബിർ മടങ്ങി; കടന്നൽ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശിക്ക് വിടചൊല്ലി നാട്

Apr 3, 2025 10:28 PM

അവസാനത്തെ പെരുന്നാളും വിനോദയാത്രയും കഴിഞ്ഞ് സാബിർ മടങ്ങി; കടന്നൽ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശിക്ക് വിടചൊല്ലി നാട്

നാട്ടിലെത്തിയ ഉടനെ തന്നെ പ്രദേശത്തെ യുവജന കൂട്ടായ്‌മയായ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്ത്‌താർ സംഗമം സംഘടിപ്പിക്കുന്നതിന് നേതൃത്വം...

Read More >>
Top Stories