കെഎസ്‌യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

കെഎസ്‌യുവിൽ കൂട്ട നടപടി; ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ
Apr 3, 2025 11:55 AM | By VIPIN P V

എറണാകുളം : (www.truevisionnews.com) എറണാകുളം കെഎസ്‌യുവിൽ കൂട്ട നടപടി. ജില്ലാ പ്രസിഡന്റ് അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ.

ജില്ലാ പ്രസിഡന്റ് കൃഷ്ണ ലാൽ, ജില്ലാ ഭാരവാഹികളായ അമർ മിഷാൽ , കെവിൻ പൗലോസ് എന്നിവർക്കെതിരെയാണ് നടപടി. ദേശീയ നേതൃത്വത്തിന്റെ അന്വേഷണ കമ്മീഷണത്തോട് സഹകരിക്കാത്തതിനെ തുടർന്നാണ് നടപടി.

പരാതി നൽകിയ മലപ്പുറം ജില്ലാ സെക്രട്ടറി മുഹമ്മദ് നിയാസിനെതിരെയും നടപടിയെടുത്തു. അതേസമയം സഘടനാ പ്രവർത്തനത്തിൽ ഗുരുതര വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ കെപിസിസി നടപടി സ്വീകരിച്ചിരുന്നു.

മഹാത്മാഗാന്ധി കുടുംബ സംഗമം, ലീഡർ ഫണ്ട് അടക്കമുളള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ കൊല്ലം ജില്ലയിലെ 8 മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരെ സ്ഥാനത്തു നിന്നു നീക്കം ചെയ്തു. ആ പഞ്ചായത്തുകളുടെ ചുമതല ഉണ്ടായിരുന്ന ഡിസിസി ഭാരവാഹികൾക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി.

ചുമതലയിൽ നിന്ന് അവരെ മാറ്റി. ഇതേ രീതിയിലുള്ള അച്ചടക്ക നടപടി മറ്റു ജില്ലകളിലും കെപിസിസി നടപ്പിലാക്കും.

#Mass #action #KSU #Three #people #including #districtpresident #suspended

Next TV

Related Stories
മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

Apr 4, 2025 06:36 AM

മകനോടൊപ്പം യാത്ര ചെയ്യവേ ബൈക്കിൽ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം

തിരൂർ കൂട്ടായിയില്‍ ആശാൻപടി എന്ന സ്ഥലത്താണ് വ്യാഴാഴ്ച ഉച്ചയോടെ...

Read More >>
അവസാനത്തെ പെരുന്നാളും വിനോദയാത്രയും കഴിഞ്ഞ് സാബിർ മടങ്ങി; കടന്നൽ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശിക്ക് വിടചൊല്ലി നാട്

Apr 3, 2025 10:28 PM

അവസാനത്തെ പെരുന്നാളും വിനോദയാത്രയും കഴിഞ്ഞ് സാബിർ മടങ്ങി; കടന്നൽ കുത്തേറ്റ് മരിച്ച ആയഞ്ചേരി സ്വദേശിക്ക് വിടചൊല്ലി നാട്

നാട്ടിലെത്തിയ ഉടനെ തന്നെ പ്രദേശത്തെ യുവജന കൂട്ടായ്‌മയായ ഹരിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിപുലമായ ഇഫ്ത്‌താർ സംഗമം സംഘടിപ്പിക്കുന്നതിന് നേതൃത്വം...

Read More >>
Top Stories