ഇന്ത്യൻ മഹാസമുദ്രത്തില്‍ നാവികസേനയുടെ വൻ ലഹരിവേട്ട; 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി

ഇന്ത്യൻ മഹാസമുദ്രത്തില്‍ നാവികസേനയുടെ വൻ ലഹരിവേട്ട; 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി
Apr 2, 2025 07:20 PM | By Anjali M T

ദില്ലി:(truevisionnews.com) ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ടയുമായി ഇന്ത്യൻ നാവികസേന. 2500 കിലോ വരുന്ന ലഹരി വസ്തുക്കൾ പിടികൂടി. സംശയാസ്പദമായ നിലയില്‍ കണ്ടെത്തിയ ബോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. വെസ്റ്റേൺ നേവല്‍ കമാന്‍ഡിന്റെ കീഴിലുള്ള യുദ്ധക്കപ്പല്‍- ഐഎന്‍എസ് ടര്‍കാഷ് ആണ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.

മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനത്തിൽ നിന്നാണ് സംശയസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് ഈ വിവരം നാവിക സേന ഈ മേഖലയിൽ സുരക്ഷ കാര്യങ്ങൾക്കായി നിയോഗിച്ചിരിക്കുന്ന ഐഎൻഎസ് ടർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി. വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിലേക്ക് എത്തിയ യുദ്ധകപ്പൽ ഈ ബോട്ടുകളെ വളഞ്ഞു.

തുടർന്ന് നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. 2386 കിലോ ഹാഷിഷും 121 ഹെറോയിനുമാണ് പിടികൂടിയത്. ബോട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു.

എന്നാൽ ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടില്ല. അന്താരാഷ്ട്ര ലഹരിക്കടത്ത് ശ്യംഖലയുടെ ഭാഗമായവരെയാണ് പിടികൂടിയതെന്നാണ് ഉന്നത നാവികസേന വൃത്തങ്ങൾ വ്യക്തമാക്കി. പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സുരക്ഷ പ്രവർത്തനങ്ങൾക്കായി 2025 ജനുവരി മുതൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐ‌എൻ‌എസ് ടർക്കാഷ്.

#Navy #conducts #massive #drug #bust #Indian #Ocean#2500kg #drugs #seized#new

Next TV

Related Stories
വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

Apr 3, 2025 03:49 PM

വഖഫ് ഭേദഗതി ബിൽ ഇനി മുതൽ ഉമീദ് ബിൽ; രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്നും മുനമ്പം പ്രശ്നം ഉന്നയിച്ച് കേന്ദ്രമന്ത്രി

ഇന്നലെ 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദ​ഗതി ബിൽ ലോക്സഭയിൽ...

Read More >>
'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

Apr 3, 2025 03:35 PM

'ശ്രീരാമനെ സ്കൂൾ പ്രിൻസിപ്പൽ അപമാനിച്ചു'; സ്കൂൾ അടിച്ചു തകർത്ത് ഹിന്ദു സംഘടന

ഇത് സംബന്ധിച്ച് പ്രിൻസിപ്പൽ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ പ്രകോപിതരായ ആളുകളാണ് സ്കൂൾ അടിച്ചു തകർത്തത്....

Read More >>
ഒരു കോടി രൂപ ആശുപത്രി ബില്‍; വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

Apr 3, 2025 03:11 PM

ഒരു കോടി രൂപ ആശുപത്രി ബില്‍; വയ്യാത്ത ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു

രോഗിയായ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പമാണ് ഭര്‍ത്താവ് താമസിക്കുന്നതെന്ന് വ്യക്തമാക്കുന്ന രേഖകളും അധികൃതര്‍ കോടതിയില്‍...

Read More >>
ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

Apr 3, 2025 02:03 PM

ഭാര്യയുടെ ഗാര്‍ഹിക പീഡനം സഹിക്കാന്‍ കഴിയാതെ പരാതിയുമായി ലോക്കോപൈലറ്റ്; തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

ലോകേഷ് മാഞ്ചിയെന്ന യുവാവാണ് ഭാര്യ ഹര്‍ഷിത റെയ്ക്ക്വാദ് തന്നെ നിരന്തരം ഉപദ്രവിക്കുന്നത് കാണിച്ച് പൊലീസിന് പരാതി...

Read More >>
'അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

Apr 3, 2025 01:39 PM

'അസുഖബാധിതയായ ബന്ധുവിനെ കാണാൻ വിദേശത്ത് പോയി’; ലോക്സഭയിൽ എത്താത്തതിൽ വിശദീകരണവുമായി പ്രിയങ്ക ഗാന്ധി

കോൺഗ്രസ് അധ്യക്ഷനെയും സ്പീക്കറേയും അറിയിച്ചിട്ടാണ് പ്രിയങ്ക വിദേശയാത്ര നടത്തിയത്....

Read More >>
ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്

Apr 3, 2025 01:03 PM

ഭാര്യയുടെ സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഭീഷണി; സുഹൃത്തിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ച് യുവാവ്

ബന്ധുക്കൾ ഹോളി അവധിക്ക് നാട്ടിലേക്ക് പോയപ്പോഴാണ് കൊലപാതകം നടന്നത്....

Read More >>
Top Stories