കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ല; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ആത്മഹത്യ; ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ല; അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും
Apr 2, 2025 01:54 PM | By VIPIN P V

കൽപ്പറ്റ: (www.truevisionnews.com) വയനാട് കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട ഗോകുൽ മരിച്ച സംഭവത്തിൽ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. ഗോകുലിന് പ്രായപൂർത്തി ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നു.

സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. പോലീസ് കസ്റ്റഡിയിലാണ് ഗോകുലിന്റെ മരണം എന്നതിനാൽ അതീവ ഗൗരവത്തോടെയാണ് അന്വേഷണം.

ഇതാണ് തുടർ നടപടികൾ ക്രൈം ബ്രാഞ്ചിന് വിടാനുള്ള കാരണവും. പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഇറങ്ങും. സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി.

2007 മെയ് 30 ആണ് ​ഗോകുലിന്റെ ജനനത്തീയതി. പ്രായപൂർത്തിയാകാത്ത ആളെ ഒരു രാത്രി കസ്റ്റഡിയിൽ വച്ചത് പോലീസ് വീഴ്ചയായി കണക്കാക്കപ്പെടും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മർദനം ഏറ്റിട്ടില്ല എന്നാണ് വിവരം.

മാനസിക പീഡനം ഉണ്ടായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് എസ്പി, ഡിഐജിക്ക് ഉടൻ കൈമാറും.

ഇതിനുശേഷം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാനാണ് സാധ്യത. ഗോകുലിന്റെ സംസ്കാരം ഇന്ന് വൈകിട്ട് നെല്ലറച്ചാലിൽ നടക്കും.

#Suicide #Kalpetta #policestation #Gokul #minor #CrimeBranch #investigation

Next TV

Related Stories
ഇന്ത്യയിൽ ആദ്യം; ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ കുരുക്കിൽ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

Apr 4, 2025 09:03 AM

ഇന്ത്യയിൽ ആദ്യം; ഡിഡാഡ് പദ്ധതിയിലൂടെ ഡിജിറ്റല്‍ കുരുക്കിൽ നിന്ന് കേരള പൊലീസ് രക്ഷിച്ചത് 775 കുട്ടികളെ

കേരള പൊലീസിന്‍റെ സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ 2023 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയാണ്...

Read More >>
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ മുൻപ്‌ നടന്നതും വെളിപ്പെടുത്തി പെൺകുട്ടി; രണ്ടുപേരേയും അറസ്റ്റ് ചെയ്ത് പോലീസ്

Apr 4, 2025 08:53 AM

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വിവരം പറയുന്നതിനിടെ മുൻപ്‌ നടന്നതും വെളിപ്പെടുത്തി പെൺകുട്ടി; രണ്ടുപേരേയും അറസ്റ്റ് ചെയ്ത് പോലീസ്

പ്രതിക്കായി നടത്തിയ തിരച്ചിലിൽ തൃപ്പൂണിത്തുറയിലുണ്ടെന്ന വിവരത്തെത്തുടർന്ന് പോലീസ് അവിടെയെത്തി...

Read More >>
'തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് നൽകിയത് മറ്റൊരു സ്ത്രീ', ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും

Apr 4, 2025 08:48 AM

'തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് നൽകിയത് മറ്റൊരു സ്ത്രീ', ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകും

തസ്ലിമയ്ക്ക് കാർ വാടകയ്ക്ക് എടുത്ത് നൽകിയത് മറ്റൊരു സ്ത്രീയാണ്. ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോ എന്നും അന്വേഷണം...

Read More >>
 രണ്ട് തവണയും മുക്കുപണ്ടം പണയം വച്ച് പണം വാങ്ങി, മൂന്നാമതും പണയം വയ്ക്കാനെത്തിയ എത്തിയ യുവാവിനെ പൊലീസ് പിടികൂടി

Apr 4, 2025 08:35 AM

രണ്ട് തവണയും മുക്കുപണ്ടം പണയം വച്ച് പണം വാങ്ങി, മൂന്നാമതും പണയം വയ്ക്കാനെത്തിയ എത്തിയ യുവാവിനെ പൊലീസ് പിടികൂടി

വീണ്ടും പണയം വയ്ക്കാൻ വളയുമായി വന്നെങ്കിലും ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രതി, പണം വാങ്ങിക്കാതെ തിരിച്ചു പോവുകയായിരുന്നു....

Read More >>
പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് 1000 രൂപ കൈക്കൂലി; കണ്ണൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്തു

Apr 4, 2025 08:25 AM

പടക്കക്കടയുടെ ലൈസൻസ് പുതുക്കി നൽകുന്നതിന് 1000 രൂപ കൈക്കൂലി; കണ്ണൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്തു

വിജിലൻസ് അറസ്റ്റ് ചെയ്ത സുരേഷ് ചന്ദ്രബോസിനെ റിമാന്റ്...

Read More >>
Top Stories