മഴ ജാഗ്രത; വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടി മഴ, ശക്തമായ കാറ്റ്; യെലോ അലർട്ട്

  മഴ ജാഗ്രത;  വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടി മഴ, ശക്തമായ കാറ്റ്; യെലോ അലർട്ട്
Apr 1, 2025 10:28 AM | By Susmitha Surendran

 (truevisionnews.com) സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്നാണ് പ്രവചനം. ജാഗ്രത നിർദേശവും പുറപ്പെടുവിച്ചു.

ഏപ്രിൽ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂർ എന്നീ ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടെയുള്ള മഴയായതിനാൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ വേനൽ മഴയിൽ കേരളത്തിലും കർണാടകയിലും ചില സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പും പുറത്തുവന്നു. വരും ദിവസങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ഐഎംഡി മേധാവി മൃത്യുഞ്ജയ് മൊഹാപാത്ര അറിയിച്ചു.

#Rain #alert #Rain #with #thunderstorms #strong #winds #various #districts #Landslide #warning #concern

Next TV

Related Stories
സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Apr 2, 2025 05:07 PM

സ്കൂട്ടറിന് പിറകിൽ കാറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അത്താണി ഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ...

Read More >>
‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

Apr 2, 2025 04:44 PM

‘ആ ഷര്‍ട്ടില്‍ എങ്ങനെ ഗോകുല്‍ തൂങ്ങിയെന്നതില്‍ സംശയമുണ്ട് ‘; ഗോകുലിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം

അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശി പുതിയപാടി വീട്ടില്‍ ചന്ദ്രന്‍ – ഓമന ദമ്പതികളുടെ മകന്‍ ഗോകുല്‍ (18) ആണ് കല്‍പ്പറ്റ പൊലീസ് സ്റ്റേഷനിലെ...

Read More >>
കോഴിക്കോട് മുക്കത്ത് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

Apr 2, 2025 04:31 PM

കോഴിക്കോട് മുക്കത്ത് ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് ഇടിച്ച് അപകടം; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം

ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ ഖദീജയെ ആശുപത്രിയിൽ എത്തക്കാൻ ആരും സഹായിച്ചില്ലെന്ന് ബന്ധുക്കൾ...

Read More >>
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

Apr 2, 2025 04:05 PM

ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസ്; പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം

ഫെബ്രുവരി 28 ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷന് സമീപം പാറോലിക്കൽ വെച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവാനയും ട്രെയിന് മുന്നിൽ ചാടി...

Read More >>
കോഴിക്കോട്ടുകാർക്കും സന്തോഷിക്കാം..; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

Apr 2, 2025 04:01 PM

കോഴിക്കോട്ടുകാർക്കും സന്തോഷിക്കാം..; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, അടുത്ത അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴ

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ...

Read More >>
Top Stories