ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 പേർ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 പേർ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി
Mar 30, 2025 09:51 PM | By Jain Rosviya

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍. ബിജാപൂരില്‍ 50 മാവോയിസ്റ്റുകൾ സുരക്ഷാ സേനയ്ക്ക് മുന്‍പാകെ കീഴടങ്ങി. സായുധ സേനകള്‍ നടപടി കടുപ്പിച്ചതോടെയാണ് വനിതകളും പുരുഷന്‍മാരുമടങ്ങുന്ന സംഘം ബിജാപുർ എസ്പിക്ക്‌ മുന്നിൽ കീഴടങ്ങിയത്.

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ട മാവോയിസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. ഇന്നലെ ദണ്ഡേവാഡയില്‍ 15 മാവോയിസ്റ്റുകള്‍ കീഴടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ച സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ മാവോയിസ്റ്റ് വേട്ട നടക്കുന്ന സാഹചര്യത്തില്‍, 2026 മാര്‍ച്ച് 29ഓടുകൂടി ഇന്ത്യയിലെ മാവോയിസ്റ്റുകളെ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.

ബസ്തറിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 35 മാവോയിസ്റ്റുകളെയാണ് വധിച്ചിട്ടുള്ളത്. ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ചലപതി എന്ന് വിളിക്കപ്പെടുന്ന മാവോയിസ്റ്റ് നേതാവ് ജയറാം റെഡ്ഡിയെ ജനുവരിയിൽ സുരക്ഷാ സേന വധിച്ചിരുന്നു. 2024ൽ ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ 219 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

ഇതിൽ 217 പേരും ബസ്തർ, ദന്ദേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു. ഓപറേഷനിടെ 800ലധികം മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

#surrender #Maoists #Chhattisgarh ##security #forces

Next TV

Related Stories
 അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Apr 1, 2025 04:24 PM

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

നിലവില്‍ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഇയാളുടെ ഓട്ടോ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്....

Read More >>
ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

Apr 1, 2025 04:04 PM

ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് ലോക്കോ പൈലറ്റുകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

പ്രാഥമിക വിവരം അനുസരിച്ച്, ബർഹൈത്ത് എംടിയിൽ നിർത്തിയിട്ടിരുന്ന ഒഴിഞ്ഞ ഗുഡ്‌സ് ട്രെയിനിൽ ലാൽമതിയയിൽ നിന്ന് വരികയായിരുന്ന കൽക്കരി നിറച്ച ഗുഡ്‌സ്...

Read More >>
ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം

Apr 1, 2025 03:48 PM

ഗുജറാത്തിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; 13 മരണം

നാല് പേർക്ക് പരുക്കേറ്റിട്ടുണ്ടെങ്കിലും അവരുടെ നില...

Read More >>
സീബ്രാ ലൈനിൽ ഭാര്യയുടെ റീല്‍ ഷൂട്ടിങ്; വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍

Apr 1, 2025 03:19 PM

സീബ്രാ ലൈനിൽ ഭാര്യയുടെ റീല്‍ ഷൂട്ടിങ്; വീഡിയോ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ച ഭര്‍ത്താവിന് സസ്‌പെന്‍ഷന്‍

ഗതാഗതം തടസ്സപ്പെടുത്തി, പൊതുസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ്...

Read More >>
യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

Apr 1, 2025 02:53 PM

യുപിഐ കിട്ടില്ല; വൈകിട്ട് 4 മണിവരെ ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ

വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്....

Read More >>
'എമ്പുരാൻ വിവാദം പാർലമെന്‍റ് ചർച്ച ചെയ്യില്ല', പ്രതിപക്ഷ എംപിമാരുടെ നോട്ടീസുകൾ ഇരുസഭകളും തള്ളി

Apr 1, 2025 12:59 PM

'എമ്പുരാൻ വിവാദം പാർലമെന്‍റ് ചർച്ച ചെയ്യില്ല', പ്രതിപക്ഷ എംപിമാരുടെ നോട്ടീസുകൾ ഇരുസഭകളും തള്ളി

കോൺഗ്രസ് എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, ആന്‍റോ ആന്‍റണി എന്നിവർ ലോക്സഭയിലും, സിപിഎം എംപിമാരായ ജോൺ ബ്രിട്ടാസ്, എഎ റഹീം, സിപിഐ...

Read More >>
Top Stories