കോഴിക്കോട് നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു

കോഴിക്കോട് നാദാപുരത്തെ സ്ഫോടനം കാറിൽ നിന്ന്; യുവാവിൻ്റെ കൈപ്പത്തി തകർന്നു
Mar 30, 2025 09:19 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം - തലശ്ശേരി റോഡിന് സമീപം കാറിൽ സഞ്ചരിക്കവെ പടക്കം കത്തിച്ച് എറിയാൻ ശ്രമിക്കുന്നതിനിടെ കാറിനകത്ത് സ്ഫോടനം. യുവാവിൻ്റെ കൈപ്പത്തി തകർന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനും ഗുരുതര പരിക്ക്.

സ്ഫോടനത്തിൽ കാറും ഭാഗികമായി തകർന്നു. പരിക്കേറ്റ യുവാക്കളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരം ആവോലം സി.സി യു.പി സ്കൂളിന് സമീപം നടന്ന പെരുന്നാൾ ആഘോഷത്തിനിടെ ഇന്ന് സന്ധ്യയോടെയാണ് സ്ഫോടനം . നാദാപുരം ഇയ്യംങ്കോട് സ്വദേശികളായ പൂമുള്ളതിൽ ഷഹറാസ് അബ്ദുള്ളയ്ക്കും പൂമുള്ളതിൽ അമ്മദിൻ്റെ മകൻ റിയാസിനുമാണ് പരിക്കേറ്റത്.

ഇരുവരെയും നാദാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഷഹറാസിൻ്റെ കൈപ്പത്തിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

KL18Y3733 നമ്പർ കാറിനുള്ളിൽ വച്ചാണ് സ്ഫോടനം നടന്നത്. അപകടത്തിന് പിന്നാലെ ഒളിപ്പിച്ച കാർ നാദാപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കാറിൽ നിന്നും സ്ഫോടകവസ്തുക്കൾ മാറ്റിയിട്ടുണ്ട് . സംഭവത്തിനു പിന്നാലെ നാദാപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

#Explosion #from #car #Nadapuram #Youngman #palm #shattered

Next TV

Related Stories
പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

Apr 1, 2025 07:41 PM

പൊതുസ്ഥലത്ത് പടക്കംപൊട്ടിച്ച് പെരുന്നാൾ ആഘോഷം; നാദാപുരത്ത് മൂന്ന് പേർ കസ്റ്റഡിയിൽ

തിരക്കേറിയ കല്ലാച്ചി-നാദാപുരം റോഡിൽവെച്ച് പടക്കംപൊട്ടിച്ചതുമൂലം ഏറെസമയം ഗതാഗതം...

Read More >>
കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ

Apr 1, 2025 07:29 PM

കിടപ്പു രോഗിയായ 80കാരിക്ക് നേരെ ലൈംഗികാതിക്രമം; 74 കാരൻ പിടിയിൽ

ബലാൽസംഗശ്രമത്തിനിടെ പരിക്കുപറ്റി ആശുപത്രിയിലാണെന്ന വിവരപ്രകാരം, വയോധികയുടെ മൊഴിയെടുത്ത കോന്നി പൊലീസ്, പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു....

Read More >>
 കോഴിക്കോട് വടകരയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവം; കാറും ഡ്രൈവറും കസ്റ്റഡിയിൽ

Apr 1, 2025 07:11 PM

കോഴിക്കോട് വടകരയിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവം; കാറും ഡ്രൈവറും കസ്റ്റഡിയിൽ

കക്കട്ട് സ്വദേശികളായ സജിത്, സുധി എന്നിവർ വടകരയിൽ നിന്ന് ആയഞ്ചേരിക്ക് പോവുമ്പാഴാണ് കാർ സ്കൂട്ടറിലിടിച്ചത്....

Read More >>
വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Apr 1, 2025 07:07 PM

വീടിനോട് ചേർന്നുള്ള തോട്ടിൽ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്ലാബ് ഇടാതെ ഒഴിച്ചിട്ട ഭാഗത്തു കൂടിയാണ് കളിച്ചുകൊണ്ടിരിക്കെ കുട്ടി തോട്ടിലേക്ക് വീണത്....

Read More >>
Top Stories