ഈദ് ആഘോഷത്തിനിടെ കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

ഈദ് ആഘോഷത്തിനിടെ കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്
Mar 28, 2025 04:21 PM | By VIPIN P V

മുംബൈ: (www.truevisionnews.com) ഈദ് ആഘോഷത്തിനിടെ ഹിന്ദു-മുസ്‍ലിം കലാപവും ബോംബ് സ്ഫോടനവും ഉണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സുരക്ഷ ശക്തമാക്കി മുംബൈ പൊലീസ്. ഡോങ്റി മേഖലയിൽ സംഘർഷമുണ്ടാവുമെന്നാണ് ഭീഷണി. ​സമൂഹമാധ്യമ പ്ലാറ്റ്ഫോമിയ എക്സിലൂടെയാണ് ഭീഷണി ഉയർന്നത്.

നവി മുംബൈ പൊലീസിനെ ടാഗ് ചെയ്തായിരുന്നു ഉപഭോക്താവിന്റെ എക്സ് പോസ്റ്റ്. മുംബൈ ​പൊലീസ് ജാഗ്രത പാലിക്കണം.

മാർച്ച് 31നും ഏപ്രിൽ ഒന്നിനും ഇടയിലുള്ള ഈദ് ആഘോഷവേളയിൽ അനധികൃതമായി രാജ്യത്തെത്തിയ റോഹിങ്ക്യകളും ബംഗ്ലാദേശ്, പാകിസ്താൻ അനധികൃത കുടിയേറ്റക്കാരും ചേർന്ന് ഹിന്ദു-മുസ്‍ലിം കലാപത്തിന് തുടക്കം കുറിക്കുമെന്നും ബോംബ് സ്ഫോടനം നടത്തുമെന്നുമായിരുന്നു എക്സിലെ പോസ്റ്റിൽ പറഞ്ഞത്.

പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നവിമുംബൈ പൊലീസ് ഉടൻ തന്നെ വിവരം മുംബൈ ​പൊലീസിനെ അറിയിച്ചു. തുടർന്നാണ് നഗരത്തിൽ സുരക്ഷ ശക്തമാക്കുന്നതിനുള്ള തീരുമാനം മുംബൈ ​പൊലീസ് എടുത്തത്.

എക്സിൽ സന്ദേശം പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുന്നതിനുള്ള ശ്രമം മുംബൈ പൊലീസിന്റെ സൈബർ വിഭാഗം ആരംഭിച്ചിട്ടുണ്ട്. ഭീഷണി ഗൗരവത്തിലാണ് എടുക്കുന്നത്.

സ്ഥിതി മോശമാകാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. നാഗ്പൂരിലെ സംഘർഷങ്ങൾക്ക് പിന്നാലെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മുംബൈ പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.

#Threat #riots #bombblasts #Eid #celebrations #Police #tighten #security

Next TV

Related Stories
സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം

Mar 31, 2025 12:07 PM

സാമൂഹ്യ പ്രവർത്തകൻ ടിഎസ് ശ്യാംകുമാറിന് നേരെ ആർഎസ്എസ് കയ്യേറ്റ ശ്രമം

സനാതന ധർമ്മത്തെക്കുറിച്ചുള്ള പ്രഭാഷണം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ കയ്യേറ്റ ശ്രമം ഉണ്ടായത്....

Read More >>
വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

Mar 31, 2025 10:14 AM

വഖഫ് ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്യണം; കെസിബിസി നിലപാട് സ്വാഗതം ചെയ്ത് കേന്ദ്രസർക്കാർ

രാഷ്ട്രീയം മാറ്റി വെച്ച് എല്ലാ എംപിമാരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണം. വഖഫിലെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെയാണ് കെസിബിസി എന്നും നിർമ്മല...

Read More >>
സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് സാധ്യതയേറുന്നു

Mar 31, 2025 09:50 AM

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം എ ബേബിക്ക് സാധ്യതയേറുന്നു

പ്രായപരിധി കഴിഞ്ഞവരെ ജനറൽ സെക്രട്ടറിയായി പരി​ഗണിക്കില്ലെന്ന് പാർട്ടി വൃത്തങ്ങൽ...

Read More >>
മം​ഗലാപുരം മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം; രണ്ട് മലയാളികൾ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പട്ടു

Mar 31, 2025 06:19 AM

മം​ഗലാപുരം മുത്തൂറ്റ് ശാഖയിൽ മോഷണശ്രമം; രണ്ട് മലയാളികൾ അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പട്ടു

കാസർകോട് സ്വദേശിയായ അബ്ദുൾ ലത്തീഫ് ഓടി രക്ഷപ്പെട്ടെന്ന് പൊലീസ്...

Read More >>
ഡോങ്കി റൂട്ടിലൂടെ മനുഷ്യക്കടത്ത്; 50 ലക്ഷം വരെ തലവരി പണം, മുഖ്യ സൂത്രധാരൻ പിടിയിൽ

Mar 30, 2025 10:30 PM

ഡോങ്കി റൂട്ടിലൂടെ മനുഷ്യക്കടത്ത്; 50 ലക്ഷം വരെ തലവരി പണം, മുഖ്യ സൂത്രധാരൻ പിടിയിൽ

ആളുകളെ വിദേശത്തേക്ക് അയക്കാനുള്ള ലൈസൻസ് മറ്റ് അംഗീകാരങ്ങളോ ഗഗൻദീപ് സിങ്ങിന്...

Read More >>
Top Stories