'പാര്‍ട്ടിയുടെ നയം പറയാന്‍ നേതാക്കളെ ചുമതലപ്പെടുത്തും, അധ്യക്ഷൻ മാത്രം മാധ്യമങ്ങളെ കാണുന്ന രീതിയുണ്ടാകില്ല' - രാജീവ് ചന്ദ്രശേഖർ

'പാര്‍ട്ടിയുടെ നയം പറയാന്‍ നേതാക്കളെ ചുമതലപ്പെടുത്തും, അധ്യക്ഷൻ മാത്രം മാധ്യമങ്ങളെ കാണുന്ന രീതിയുണ്ടാകില്ല' - രാജീവ് ചന്ദ്രശേഖർ
Mar 28, 2025 02:43 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) പാര്‍ട്ടിയില്‍ എല്ലാവരെയും പരിഗണിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആരെയും തഴയില്ലെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. മാധ്യമ നയത്തിലും മാറ്റം വരുത്തുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്ന് ചേര്‍ന്ന കോര്‍ കമ്മിറ്റിയിലാണ് രാജീവ് നയം വ്യക്തമാക്കിയത്. പാര്‍ട്ടിയുടെ നയം പറയാന്‍ നേതാക്കളെ ചുമതലപ്പെടുത്തും. അധ്യക്ഷന്‍ മാത്രം മാധ്യമങ്ങളെ കാണുന്ന രീതിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും രാജീവ് ചന്ദ്രശേഖര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ 15നകം പുനഃസംഘടന പൂര്‍ത്തിയാക്കുമെന്നും രാജീവ് വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷ പദവി ഏറ്റെടുത്തതിനു ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന കോര്‍ കമ്മിറ്റി യോഗമാണ് ഇന്ന് നടക്കുന്നത്.

പ്രവര്‍ത്തന പരിപാടികള്‍ യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിശദീകരിക്കും. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ഇന്നത്തെ യോഗത്തില്‍ അവലോകനം ചെയ്യും. സംസ്ഥാന കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കുന്നത് ഉള്‍പ്പെടെ സംഘടനാ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

#Leaders #tasked #stating #party #policy #president #alone #media #RajivChandrasekhar

Next TV

Related Stories
മഴയല്ലേ... ക്ലാസില്ല ഉറങ്ങിക്കോ...; രണ്ട് ജില്ലകളിലേയും മൂന്ന് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jul 25, 2025 06:04 AM

മഴയല്ലേ... ക്ലാസില്ല ഉറങ്ങിക്കോ...; രണ്ട് ജില്ലകളിലേയും മൂന്ന് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

രണ്ട് ജില്ലകളിലേയും മൂന്ന് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി...

Read More >>
സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായുള്ള ഇന്ന് ചർച്ച, നിലപാട് വിശദീകരിക്കാൻ സർക്കാർ

Jul 25, 2025 05:56 AM

സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായുള്ള ഇന്ന് ചർച്ച, നിലപാട് വിശദീകരിക്കാൻ സർക്കാർ

സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായുള്ള ഇന്ന് ചർച്ച; നിലപാട് വിശദീകരിക്കാൻ...

Read More >>
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
Top Stories

Entertainment News

//Truevisionall