ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മൂന്ന് പേർ കൂടി പിടിയിൽ

ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവം: മൂന്ന് പേർ കൂടി പിടിയിൽ
Mar 27, 2025 10:13 PM | By Athira V

മലപ്പുറം: ( www.truevisionnews.com) ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. കൊടശ്ശേരി സ്വദേശികളായ റഫീഖ് , അസീസ്, മഹ്റൂഫ് എന്നിവരാണ് പിടിയിലായത്. എയർ ഗണിൽ നിന്ന് വെടിയേറ്റ് ചെമ്പ്രശ്ശേരി സ്വദേശി ലുക്മാന് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിൽ 10 പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ച്ച ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷത്തിൽ എയർഗൺ കൊണ്ട് ചെമ്പ്രശ്ശേരി സ്വദേശി ലുക്മാന് വെടിയേറ്റത്. സംഘര്‍ഷത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കഴുത്തിന് വെടിയേറ്റ ചെമ്പ്രശ്ശേരി സ്വദേശി ലുക്മാനടക്കം നാല് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലുക്മാന്‍റെ കഴുത്തിന് സാരമായ പരിക്കുണ്ട്. മറ്റ് മൂന്ന് പേരില്‍ രണ്ടു പേരുടെ കൈ പൊട്ടി. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുമുണ്ട്.

രാത്രി പതിനൊന്നരയോടെയാണ് പ്രാദേശിക ഉത്സവത്തിനിടെ സംഘര്‍ഷം ഉണ്ടായത്. എയര്‍ഗണ്ണും പെപ്പര്‍ സ്പ്രേയുമായി ഒരു സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. അക്രമണത്തിന്‍റെ കാരണം അറിയില്ലെന്നാണ് പരിക്കേറ്റവര്‍ പറയുന്നു. ഇരുപതോളം പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമിച്ചത്. ഇവര്‍ സ്ഥിരം ക്രിമിനലുകളാണെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. ആക്രമിച്ചവരില്‍ കണ്ടാലറിയുന്നവരുമുണ്ടെന്നും പരിക്കേറ്റവര്‍ അറിയിച്ചു.

മുകളിലേക്കുള്‍പ്പെടെ എയര്‍ഗണ്‍ ഉപയോഗിച്ച് നാല് വട്ടം വെടി ഉതിര്‍ത്തെന്നും പരിക്കേറ്റവര്‍ പറയുന്നു. പ്രദേശത്ത് നേരത്ത ചെറിയ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് സൂചന. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് പുറമെ മഞ്ചേരി, പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങിലും പരിക്കേറ്റവര്‍ ചികിത്സ തേടിയിട്ടുണ്ട്.







#Three #more #people #arrested #Chembrassery #festival #incident #where #youngman #shot

Next TV

Related Stories
ശവ്വാലൊളി തെളിഞ്ഞു, ആഘോഷം, സന്തോഷം; ഇന്ന് ചെറിയ പെരുന്നാള്‍

Mar 31, 2025 05:53 AM

ശവ്വാലൊളി തെളിഞ്ഞു, ആഘോഷം, സന്തോഷം; ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ...

Read More >>
‘ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’; ആശംസകളുമായി മുഖ്യമന്ത്രി

Mar 30, 2025 10:56 PM

‘ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’; ആശംസകളുമായി മുഖ്യമന്ത്രി

വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്....

Read More >>
യുവതിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; രണ്ട് യുവാക്കൾ പിടിയിൽ

Mar 30, 2025 10:44 PM

യുവതിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; രണ്ട് യുവാക്കൾ പിടിയിൽ

പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ...

Read More >>
പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പിടിച്ചത് 150 ലിറ്റർ സ്പിരിറ്റ്; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

Mar 30, 2025 10:16 PM

പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ പിടിച്ചത് 150 ലിറ്റർ സ്പിരിറ്റ്; പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി

പൊലീസ് വീട്ടിൽ എത്തിയത് അറിഞ്ഞതോടെയാണ് ജോഷി ജീവനൊടുക്കിയതെന്നാണ്...

Read More >>
മാലിന്യക്കുഴിയിലെ വെളളക്കെട്ടിൽ വഴുതിവീണു; 16 കാരന്  ദാരുണാന്ത്യം

Mar 30, 2025 09:57 PM

മാലിന്യക്കുഴിയിലെ വെളളക്കെട്ടിൽ വഴുതിവീണു; 16 കാരന് ദാരുണാന്ത്യം

ജലഅതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിനിടയാക്കിയെന്ന് വാർഡംഗം...

Read More >>
Top Stories