(truevisionnews.com) മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത 53കാരനെ ഒരു സംഘം യുവാക്കള്‍ അടിച്ചുകൊന്നു. നാഗ്പൂരിലാണ് സംഭവം. നരേഷ് വാൽഡെ എന്നയാളെയാണ് കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ഒരു കൂട്ടം യുവാവ് ശല്യം ചെയ്യുന്നതായി അടുത്തിടെ മകള്‍ നരേഷിനോട് പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നരേഷ് യുവാവുമായി നേരിട്ട് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവാവും നരേഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും നരേഷിനെ കൊല്ലുമെന്ന് ഭിഷണി മുഴക്കുകയും ചെയ്തിരുന്നു.
ഈ ഭിഷണിക്ക് പിന്നാലെയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം ജോലി സ്ഥലത്ത് വെച്ച് നരേഷിന് ഒരു അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ കോള്‍ വരുകയും ജാട്ട് തരോഡിയിലേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് മാരകായുധങ്ങളുമായി കാത്തുനിന്ന ഒരു സംഘം നരേഷിനെ അടിച്ചുകൊന്നത്.
കൊലപാതകത്തെത്തുടർന്ന്, ഇമാംവാഡ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സിറ്റി ക്രൈംബ്രാഞ്ച് യൂണിറ്റ് 4 നടപടി സ്വീകരിച്ച് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ഭാരതീയ ന്യായ സംഹിത 2023 ലെ സെക്ഷൻ 103(1), 3(5) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
#53year #old #man #beaten #death #group #youths #after #he #questioned #him #about #molesting #his #daughter.
