മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം

മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി, അന്വേഷണം
Mar 27, 2025 03:07 PM | By Susmitha Surendran

മുണ്ടൂര്‍: (truevisionnews.com) പാലക്കാട് മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടൂര്‍ കപ്‌ളിപ്പാറ വാലിപ്പറമ്പ് കണ്ടം പിഷാരം അമ്പലക്കുളത്തിന് സമീപമാണ് സംഭവം . വ്യാഴാഴ്ച രാവിലെ മണികണ്ഠന്‍ (56) എന്ന ആളെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മണികണ്ഠനും അയല്‍വാസികളായ രണ്ടുപേരും ചേര്‍ന്ന് ബുധനാഴ്ച മദ്യപിച്ചിരുന്നതായി അയല്‍വാസികള്‍ അറിയിച്ചതായി കോങ്ങാട് പോലീസ് പറഞ്ഞു.

സംശയുള്ള രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ കോങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



#middle #aged #man #found #dead #inside #his #house #Palakkad.

Next TV

Related Stories
Top Stories










Entertainment News