ആശമാര്‍ക്ക് ഇന്‍സെന്‍റീവ് പ്രഖ്യാപിച്ച് കണ്ണൂർ കോര്‍പറേഷൻ

ആശമാര്‍ക്ക് ഇന്‍സെന്‍റീവ് പ്രഖ്യാപിച്ച് കണ്ണൂർ  കോര്‍പറേഷൻ
Mar 27, 2025 02:19 PM | By Susmitha Surendran

കണ്ണൂർ: (truevisionnews.com) യുഡിഎഫ് ഭരിക്കുന്ന കണ്ണൂർ കോര്‍പറേഷൻ ആശമാർക്ക് പ്രതിമാസം 2000 രൂപ അധിക വേതനം പ്രഖ്യാപിച്ചു. ഇന്ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രഖ്യാപനം. ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷം പ്രതിഷേധിച്ചു.

ബിജെപി അംഗവും ഭരണപക്ഷ അംഗങ്ങളും തമ്മിൽ നേരിയ കയ്യാങ്കളിയും ഉണ്ടായി. അഴിമതിയും വികസന മുരടിപ്പുമാണെന്നാരോപിച്ച് കണ്ണൂർ കോർപറേഷന് മുന്നിൽ കഴിഞ്ഞ നാല് ദിവസമായി എൽഡിഎഫിന്റെ സത്യാഗ്രഹ സമരം തുടരുകയാണ്.

അതിനിടയിലായിരുന്നു ഇന്ന് ബജറ്റ് അവതരണം . മേയർ ഡയസിലെത്തിയതിന് പിന്നാലെ വിഷയം ഉന്നയിച്ച് എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു.

എൽഡിഎഫിന്റെ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ ഡെപ്യൂട്ടി മേയർ ടി.ഇന്ദിര ബജറ്റ് അവതരിപ്പിക്കാനെത്തി. പ്രസംഗം തടസപ്പെടുത്തി പ്ലക്കാർഡുമായി ഡെപ്യൂട്ടി മേയർക്ക് മുമ്പിൽ ബിജെപി അംഗം പ്രതിഷേധിച്ചു.

ബിജെപി അംഗത്തെ പിടിച്ചുമാറ്റാൻ ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചു. ഇതിനിടെ മുൻപേ മോഹനൻ പ്ലക്കാർഡ് പിടിച്ചു വാങ്ങി . ഇതോടെ ബിജെപി അംഗവും ഭരണകക്ഷി അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമായി.

കഴിഞ്ഞ ഒരു വർഷത്തെ ഭരണ നേട്ടങ്ങൾ വിവരിച്ചായിിരുന്നു ഡെപ്യൂട്ടി മേയറുടെ ബജറ്റ് അവതരണം. ആശമാർക്ക് പ്രതിമാസം 2000 രൂപ വീതം അധിക വേതനം നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം നടത്തി. 475.76 കോടി രൂപയുടെ വരവും 456.63 കോടിയുടെ ചിലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് കണ്ണൂർ കോർപ്പറേഷനിൽ അവതരിപ്പിച്ചത്.

#Kannur #Corporation #announces #incentives #ASHAs

Next TV

Related Stories
കുടുംബ വഴക്ക്; ഭാര്യയുടെ തലവെട്ടിയെടുത്ത് സൈക്കിളിന്റെ കുട്ടയിലിട്ട് പൊലീസിൽ കീഴടങ്ങി ഭർത്താവ്

Apr 20, 2025 07:17 PM

കുടുംബ വഴക്ക്; ഭാര്യയുടെ തലവെട്ടിയെടുത്ത് സൈക്കിളിന്റെ കുട്ടയിലിട്ട് പൊലീസിൽ കീഴടങ്ങി ഭർത്താവ്

ബിതിഷിനും ബജന്തിയ്ക്കും രണ്ട് പെൺമക്കളാണുള്ളത്. ഇവരുടെ മുന്നിൽവച്ചാണ് കൊലപാതകം നടത്തിയത്....

Read More >>
പട്ടാപകൽ റോഡിലൂടെ നടന്നുപോവുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ

Apr 20, 2025 07:13 PM

പട്ടാപകൽ റോഡിലൂടെ നടന്നുപോവുന്ന പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; വയോധികൻ പിടിയിൽ

രാവിലെ 11 മണിയോടെ തച്ചമ്പാറയിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് വലിച്ചഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാൻ...

Read More >>
കോഴിക്കോട് കല്ലാച്ചിയിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കെെക്കുഞ്ഞുൾപ്പെടെ നാലുപേർക്ക് പരിക്ക്

Apr 20, 2025 06:43 PM

കോഴിക്കോട് കല്ലാച്ചിയിൽ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; കെെക്കുഞ്ഞുൾപ്പെടെ നാലുപേർക്ക് പരിക്ക്

. കാറിന്‍റെ മുന്നിലെ ഗ്ലാസടക്കം തകര്‍ത്തു. വിവാഹ പാർട്ടിക്ക് പോയ കുടുംബത്തിനുനേരെയാണ് ആക്രമണം...

Read More >>
പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

Apr 20, 2025 05:09 PM

പ്രണയം നിരസിച്ചതിന് പത്താം ക്ലാസ് വിദ്യാർഥിനിക്കെതിരെ പ്ലസ്​ വൺ വിദ്യാർഥിയുടെ ക്വട്ടേഷന്‍; രണ്ടു പേർ പിടിയിൽ

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പക്ടര്‍ റസല്‍രാജ്, സിവില്‍ പൊലീസുകാരായ പ്രദീപ്, ദീബു, ഷൈനു, പ്രണവ്, സജിന്‍ എന്നിവരടങ്ങുന്ന സംഘമാണ്...

Read More >>
റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

Apr 20, 2025 05:04 PM

റെയില്‍വേ സ്റ്റേഷനില്‍ പതിമൂന്നുകാരിക്ക് പാമ്പുകടിയേറ്റു

അഞ്ചരയോടെ എഗ്മോര്‍ ട്രെയിനില്‍ വന്ന് പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി പുറത്തേക്ക് കടക്കവെയാണ് പെണ്‍കുട്ടിയെ പാമ്പുകടിച്ചത്....

Read More >>
എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

Apr 20, 2025 04:33 PM

എം.ആർ. അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ നൽകി ഡി.ജി.പി

അതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം വേഗത്തിലാക്കി അജിത് കുമാറിന് ക്ലീൻ ചിറ്റ്...

Read More >>
Top Stories