ഗാസിയാബാദ്: (truevisionnews.com) യു.പിയിലെ ഗാസിയാബാദിൽ 17കാരിയെ രണ്ട് പേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ശ്മശാനത്തിലെത്തിക്കുകയും അവിടെവെച്ച് അതിലൊരാൾ അവളെ ബലാത്സംഗം ചെയ്തുവെന്നും പൊലീസ്.

പരാതിയിൽ കേസെടുത്തതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മോഡിനഗറിലെ നിവാരി പ്രദേശത്താണ് സംഭവം. പ്രതികളിൽ ഒരാൾ പെൺകുട്ടിയെ ഒരു വാട്ടർ ടാങ്കിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയും അയാളും സുഹൃത്തും അവളെ മോട്ടോർ സൈക്കിളിൽ ശ്മശാനത്തിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോവുകയും അവിടെവെച്ച് അവരിൽ ഒരാൾ അവളെ ബലാത്സംഗം ചെയ്യുകയും മറ്റൊരാൾ കാവൽ നിൽക്കുകയും ചെയ്തു.
സഹായത്തിനായി നിലവിളിച്ചപ്പോൾ പ്രതി പെൺകുട്ടിയുടെ വായിൽ തുണി തിരുകി മർദിച്ചുവെന്ന് ഡി.സി.പി സുരേന്ദ്ര നാഥ് തിവാരി പറഞ്ഞു. കടുത്ത ആഘാതത്തിലായ പ്രായപൂർത്തിയാകാത്ത കുട്ടി പീഡനത്തെക്കുറിച്ച് മാതാപിതാക്കളോട് പറയുകയും അവർ ഉടൻ തന്നെ നിവാരി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. പെൺകുട്ടിയുടെ മെഡിക്കൽ പരിശോധന നടത്തി മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തിയതായി ഡി.സി.പി പറഞ്ഞു.
#17year #old #girl #kidnapped #raped #cemetery
