കല്‍പ്പറ്റ: (www.truevisionnews.com) 35 ഗ്രാം എംഡി.എംഎയുമായി യുവാവ് പൊലീസിന്‍റെ പിടിയില്‍. മുട്ടില്‍ സ്വദേശി സാജിദ് (39) നെയാണ് വൈത്തിരി പൊലീസ് പിടികൂടിയത്.

ബുധനാഴ്ച ഉച്ചയോടെ നടത്തിയ വാഹനപരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. പൊഴുതന ഭാഗത്തു നിന്നും അച്ചൂരാനം ഭാഗത്തേക്ക് കാര്‍ ഓടിച്ചു വരികയായിരുന്ന ഇയാളെ കൈ കാണിച്ചു നിര്‍ത്തി വാഹനം പരിശോധിക്കുകയായിരുന്നു.
ദേഹപരിശോധനക്കിടെ ഇയാള്‍ ധരിച്ചിരുന്ന ട്രാക്‌സ്യൂട്ടിന്‍റെ പോക്കറ്റില്‍ നിന്നാണ് 35 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
#Youth #arrested #deadly #drug #MDMA #Kalpetta
