പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു, ദാരുണാന്ത്യം കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു, ദാരുണാന്ത്യം കേരള അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ
Mar 26, 2025 10:01 PM | By Athira V

കൊച്ചി: ( www.truevisionnews.com) പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വടക്കൻ പറവൂർ സ്വദേശി മാനവ് (17) ആണ് മരിച്ചത്. അണ്ടർ - 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു (ബയോളജി) വിദ്യാർഥിയാണ്. 

പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം. വൈകിട്ടു 4 മണിയോടെ 7 സുഹൃത്തുക്കൾക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയിൽ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു. അതോടെ 2 പേരും മുങ്ങി. ഉടനെ വേറൊരു സുഹൃത്ത് മാനവിനെ രക്ഷിക്കാൻ ശ്രമിച്ചയാളെ പിടിച്ചുകയറ്റി.

എന്നാൽ, മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഫയർ ഫോഴ്‌സിൻ്റെ സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

#plustwo #student #selected #kerala #under #19 #cricket #team #drowned #dead

Next TV

Related Stories
വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

Apr 21, 2025 05:00 PM

വിവാഹ‌ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ; നാദാപുരം കല്ലുമ്മലിൽ പൊലീസ് കാവൽ, പ്രതികൾക്കായി അന്വേഷണം

കല്ലുമ്മലിൽ വാഹനങ്ങൾ തമ്മിൽ ഉരസിയതിനെ തുടർന്നായിരുന്നു സംഘർഷം....

Read More >>
പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

Apr 21, 2025 04:52 PM

പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം; എട്ട് മാസമായി ജയിലില്‍ കഴിയുന്ന യുവതിക്കും യുവാവിനും സ്വന്തം ജാമ്യം

പിടിച്ചെടുത്തത് മയക്കുമരുന്നല്ലെന്ന് രാസ പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് കോടതി...

Read More >>
 കോഴിക്കോട് കക്കട്ടിൽ  ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി  മരിച്ച നിലയിൽ

Apr 21, 2025 04:07 PM

കോഴിക്കോട് കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ

ഇന്ന് രാവിലെ ഒൻപതര മണിക്ക് മൂത്ത മകൾ എത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മയുടെ അടുത്ത് ചലനമറ്റ് ശരീരം തണുത്ത നിലയിൽ കുട്ടിയെ...

Read More >>
കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

Apr 21, 2025 03:42 PM

കോഴിക്കോട് കുറ്റ്യാടിയിൽ വാട്ട്‌സ്ആപ്പ് സന്ദേശം ഷെയർ ചെയ്തതിന്റെ പേരിൽ അക്രമം, രണ്ടു പേർക്കെതിരെ കേസ്

കാലിനും തലയ്ക്കുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിക്കുകളോടെ ഇയാളെ കുറ്റ്യാടി ഗവണ്മെന്റ് കോളേജ് ആശുപത്രിയിൽ...

Read More >>
കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

Apr 21, 2025 03:23 PM

കോഴിക്കോട് 72 കാരിയെ കഴുത്തു മുറിച്ചു മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍

ബെഡ്റൂമില്‍ നിന്നും കൈ ഞെരമ്പ് മുറിച്ചതിനു ശേഷം തൊഴുത്തില്‍ പോയി കഴുത്തു മുറിച്ചതാവാം എന്നാണ് പ്രാഥമിക...

Read More >>
കൂട്ടുകാർക്കൊപ്പം ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

Apr 21, 2025 03:04 PM

കൂട്ടുകാർക്കൊപ്പം ക്ഷേത്ര കടവിൽ കുളിക്കാനെത്തിയ യുവാവ് മുങ്ങിമരിച്ചു

ഓൺലൈൻ ഡെലിവറി ജീവനക്കാരനായ രാഹുലും സുഹൃത്തുക്കളായ നാലുപേരും ചേർന്നാണ് കരമനയാറ്റിൽ കുളിക്കാനായി ആയിരവല്ലി മേലേക്കടവിൽ...

Read More >>
Top Stories