നിധിയുടെ മറവിൽ തട്ടിപ്പ്; കോഴിക്കോട് വാണിമേൽ സ്വദേശി പിടിയിലായത് വിസ തട്ടിപ്പിന്റെ ചോദ്യം ചെയ്യലിനിടെ

നിധിയുടെ മറവിൽ തട്ടിപ്പ്; കോഴിക്കോട് വാണിമേൽ സ്വദേശി പിടിയിലായത് വിസ തട്ടിപ്പിന്റെ ചോദ്യം ചെയ്യലിനിടെ
Mar 26, 2025 09:37 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) നിധിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ. കോഴിക്കോട് നാദാപുരം വാണിമേൽ സ്വദേശി നിടും പറമ്പിൽ മുനീർ ആണ് പിടിയിലായത്. വിസ തട്ടിപ്പിന്റെ പേരിൽ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യുന്നതിനിടെയാണ് പുതിയ തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്.

ഇയാൾക്കെതിരെ ആലുവയിലും ചെങ്ങമനാടും നിലവിൽ പരാതിയുണ്ട്. തന്റെ കയ്യിൽ നിധിയുണ്ടെന്നും അത് തരാമെന്നും പറഞ്ഞ് പലരിൽ നിന്നുമായി പണം വാങ്ങുകയും കബളിപ്പിക്കുകയുമായിരുന്നു. ആറോളം പരാതികൾ പ്രതിക്കെതിരെ നൽകിയിട്ടുണ്ട്.

1,42000 രൂപ അക്കൗണ്ട് വഴി വിസ നൽകാമെന്ന് പറഞ്ഞ് പ്രതി കൈക്കലാക്കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ കസ്റ്റഡിയിൽ എടുത്ത മുനീറിനെ ചോദ്യം ചെയ്തു വരുകയായിരുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പ്രതിയുടെ തട്ടിപ്പിൽ കുടുങ്ങിയവരുടെ വിവരങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

#Fraud #under #guise #money #Kozhikode #Vanimel #native #arrested #during #questioning #visa #fraud

Next TV

Related Stories
Top Stories










Entertainment News