പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Mar 26, 2025 09:14 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകരയിലാണ് സംഭവം. കഞ്ചാം പഴിഞ്ഞി സ്വദേശി അശ്വതി മരിയയാണ് (15) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

പരീക്ഷ കഴിഞ്ഞ് വീട്ടിൽ എത്തിയ കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. എന്താണ് കാരണമെന്ന് വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ഓലത്താന്നി വിക്ടറിസ് കസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. വിവരമറിഞ്ഞ് പൂവാർ പൊലീസ് എസ്എച്ച്ഒ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


#Class #10 #student #found #hanging

Next TV

Related Stories
Top Stories










Entertainment News