അസ്വാഭാവികത ഇല്ല; മേഘയുടെ ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന വിലയിരുത്തലില്‍ പൊലീസ്

അസ്വാഭാവികത ഇല്ല; മേഘയുടെ ആത്മഹത്യ പ്രണയനൈരാശ്യം മൂലമെന്ന വിലയിരുത്തലില്‍ പൊലീസ്
Mar 26, 2025 09:11 PM | By Susmitha Surendran

(truevisionnews.com) തിരുവനന്തപുരത്തെ എമിഗ്രേഷന്‍ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അസ്വാഭാവികമായ കാര്യങ്ങള്‍ കണ്ടെത്താനായില്ലെന്ന് പൊലീസ്. മേഘയുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

അവസാന ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം സെക്കന്റുകള്‍ മാത്രമെന്നും കണ്ടെത്തി. ആത്മഹത്യ പ്രണയനൈരാശ്യം മൂലം തന്നെയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മേഘയുടെ ആണ്‍സുഹൃത്തായ ഐ ബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങള്‍ പാലിച്ചു ചോദ്യം ചെയ്യും.

ഇതിനായി ഉടന്‍ നോട്ടീസ് നല്‍കും. കുടുംബത്തിന്റെയും വിശദമായ മൊഴിയും രേഖപ്പെടുത്തും. അതേസമയം, നാളെ കുടുംബം എമിഗ്രേഷന്‍ ഐബി ഓഫീസിലെത്തി വിശദമായ പരാതി നല്‍കും.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയാണ് മരിച്ച മേഘ. പേട്ടയ്ക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മേഘയെ കണ്ടെത്തിയത്.

പത്തനംതിട്ട അതിരുങ്കല്‍ സ്വദേശി മധുസൂദനന്റെയും നിഷയുടെയും ഏക മകളായിരുന്നു. 13 മാസം മുന്‍പാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഐ ബി ഉദ്യോഗസ്ഥയായി ജോലിയില്‍ പ്രവേശിച്ചത്.

#Police #assess #Megha's #suicide #result #love #disappointment

Next TV

Related Stories
ഇനി ചൂട് കുറയും;  കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ,  3 ജില്ലകളിൽ യെല്ലോ അലർട്ട്

Mar 29, 2025 10:34 PM

ഇനി ചൂട് കുറയും; കേരളത്തിൽ അടുത്ത നാല് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

രണ്ടാം തീയതി വരെ എല്ലാ ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ട്....

Read More >>
വാടകവീടിനുള്ളിൽ യുവാവിന്റെ മൃതദേഹം; ദുരൂഹതയെന്ന് പൊലീസ്

Mar 29, 2025 10:29 PM

വാടകവീടിനുള്ളിൽ യുവാവിന്റെ മൃതദേഹം; ദുരൂഹതയെന്ന് പൊലീസ്

പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വാടക വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ...

Read More >>
ഇത് ബാബു ബജ്‌രംഗി, 'എംപുരാൻ' മാറി വല്ല 'ഏഴാം തമ്പുരാനും' ആവുന്നതിന് മുമ്പ് ഒരു സംഘ്പരിവാർ ക്രിമിനലിനെ അടയാളപ്പെടുത്തുന്നു -വി.ടി ബൽറാം

Mar 29, 2025 10:24 PM

ഇത് ബാബു ബജ്‌രംഗി, 'എംപുരാൻ' മാറി വല്ല 'ഏഴാം തമ്പുരാനും' ആവുന്നതിന് മുമ്പ് ഒരു സംഘ്പരിവാർ ക്രിമിനലിനെ അടയാളപ്പെടുത്തുന്നു -വി.ടി ബൽറാം

2014ൽ മോദി സർക്കാർ വന്നതിന് ശേഷം ഭൂരിപക്ഷം സമയവും പല കാരണങ്ങൾ പറഞ്ഞ് പരോളിലായിരുന്നു...

Read More >>
7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടി അമ്മ, എതിർത്ത് ജയിൽ ഡിജിപി

Mar 29, 2025 10:04 PM

7 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു, 18 വർഷമായി ജയിലിലുള്ള മകന്‍റെ മോചനം തേടി അമ്മ, എതിർത്ത് ജയിൽ ഡിജിപി

കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന തമിഴ് ദമ്പതികളുടെ ഏഴുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മഴയത്ത്...

Read More >>
പാലക്കാട് കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മുത്തശ്ശി മുങ്ങിമരിച്ചു

Mar 29, 2025 10:00 PM

പാലക്കാട് കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മുത്തശ്ശി മുങ്ങിമരിച്ചു

ഇതിനുപിന്നാലെ കുട്ടിയെ നബീസ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം...

Read More >>
വിവാദങ്ങൾക്കിടെ എമ്പുരാൻ കാണാൻ മുഖ്യമന്ത്രിയും; എത്തിയത് കുടുംബത്തോടൊപ്പം

Mar 29, 2025 09:23 PM

വിവാദങ്ങൾക്കിടെ എമ്പുരാൻ കാണാൻ മുഖ്യമന്ത്രിയും; എത്തിയത് കുടുംബത്തോടൊപ്പം

വ്യാപക പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് മാറ്റം...

Read More >>
Top Stories