വടകര: (truevisionnews.com) മത്സ്യമാർക്കറ്റിനു സമീപത്തെ ജീപാസ് ബിൽഡിംഗിലെ ലിഫ്റ്റിൽ കുടുങ്ങിയ യുവാവിന് ഫയർഫോഴ്സ് രക്ഷകരായി. ഓർക്കാട്ടേരി സ്വദേശി ഷാമിലാണ് ലിഫ്റ്റിൽ അകപ്പെട്ടത്.

രാവിലെ 10.10നാണ് അഗ്നിശമന സേനക്ക് വിളി വരുന്നത്. ഷാമിൽ തന്നെ ഫയർഫോഴ്‌സിന്റെ കൺട്രോൾ റൂമിൽ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. പഴങ്കാവിൽ നിന്ന് കുതിച്ചെത്തിയ ഫയർഫോഴ്‌സ് പത്ത് മിനുട്ട് കൊണ്ട് ആളെ രക്ഷിച്ചു. യൂനിവേഴ്‌സൽ കീ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തനം
സീനിയർ ഫയർ & റസ്‌ക്യു ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ റസ്‌ക്യൂ ഓഫീസർമാരായ ഷിജേഷ്.ടി, ലികേഷ്.വി, സന്തോഷ്.കെ, സുബൈർ.കെ, സാരംഗ്.എസ്.ആർ, അമൽ രാജ്.ഒ.കെ, രതീഷ്.ആർ. എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
#Youth #gets #stuck # lift #Vadakara #Fire #Force #rescues #him
