അഡ്മിഷൻ വേണോ? ലഹരി ഉപയോ​ഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം; നിർണായക തീരുമാനമെടുത്ത് കേരള സർവകലാശാല

അഡ്മിഷൻ വേണോ? ലഹരി ഉപയോ​ഗിക്കില്ലെന്ന് സത്യവാങ്മൂലം നൽകണം; നിർണായക തീരുമാനമെടുത്ത് കേരള സർവകലാശാല
Mar 26, 2025 03:46 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായക ചുവടുവെയ്പുമായി കേരള സർവകലാശാല. കേരള സർവകലാശാല കോളേജില്‍ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോ​ഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. ഡിഗ്രി, പിജി, ഗവേഷണ പ്രോഗ്രാമുകളിൽ ചേരണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്ങ്മൂലം സമർപ്പിക്കണം.

എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകൾ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകൾക്ക് അവാർഡു നൽകുമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.



#must #give #affidavit #stating #they #will #not #use #drugs #kerala #university #takes #crucial #decision #admission

Next TV

Related Stories
Top Stories










Entertainment News