മലപ്പുറം: (truevisionnews.com) മലപ്പുറം അരീക്കോട് എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൂവത്തിക്കൽ സ്വദേശി അസീസാണ് 196 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. അരീക്കോട് പൊലീസും ഡാൻസാഫും ചേർന്നാണ് ഇയാളെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വില്‍പ്പനക്കായി എത്തിച്ചിരുന്ന എംഡിഎംഎ പിടികൂടിയത്. അസീസിനെ കൂടാതെ മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആൾമറയില്ലാത്ത കിണറ്റിൽ വീണ എരുമ ചത്തു
തിരുവനന്തപുരം: (truevisionnews.com) ആൾമറയില്ലാത്ത കിണറ്റിൽ വീണ എരുമ ചത്തു. ഫയർഫോഴ്സെത്തി കരയ്ക്കെടുത്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കല്ലിയൂർ തെറ്റിവിള വാറുവിള സ്വദേശി മണികണ്ഠന്‍റെ വീട്ടിലെ കൈവരിയില്ലാത്ത കിണറ്റിലാണ് എരുമ വീണത്.
വിരമറിഞ്ഞ് വിഴിഞ്ഞത്ത് നിന്ന് ഫയർ ഫോഴ്സ് എത്തിയെങ്കിലും ഉപയോഗ ശൂന്യമായ കിണറിന് ചുറ്റുമുള്ള മണ്ണിടിഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ചാക്കയിൽ നിന്നും ട്രൈപോഡെത്തിച്ച് കിണറ്റിലിറങ്ങിയാണ് എരുമയെ കരയ്ക്കെത്തിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് എരുമ വീണതെങ്കിലും വൈകിട്ടാണ് കരക്കെടുക്കാനയത്. കിണറിന് 60 അടി താഴ്ചയും വായു ഇല്ലാത്തതും ഉപയോഗശൂന്യമായ നിലയിലുമായിരുന്നുവെന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു.
ഓക്സിജൻ സിലണ്ടർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങിയാണ് എരുമയെ കരയ്ക്കെത്തിച്ചത്. കിണറ്റിൽ വെള്ളം ഉണ്ടായിരുന്നില്ല. വീഴ്ചയിൽ ഉണ്ടായ മുറിവുകളും വായു ലഭിക്കാത്തതുമാണ് മരണകാരണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
#One #person #arrested #with #MDMA #Areekode #Malappuram.
