ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
Mar 26, 2025 02:40 PM | By Susmitha Surendran

കല്‍പ്പറ്റ: (truevisionnews.com) ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്.

2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസെടുത്തത് അറിഞ്ഞ് പ്രതി ഒളിവില്‍ പോകുകയായിരുന്നു.

വെള്ളമുണ്ട പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ടി.കെ മിനിമോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രസാദ്, പ്രതീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, സച്ചിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് സാബു പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ക്ക് വിധേയമാക്കി.

#Man #arrested #after #20 #years #allegedly #assaulting #wife #absconding

Next TV

Related Stories
കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ

Mar 29, 2025 04:43 PM

കോഴിക്കോട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യാസിറിന്റെ സുഹൃത്ത് കഞ്ചാവുമായി പിടിയിൽ

ഈങ്ങാപ്പുഴയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 50 ​ഗ്രാം കഞ്ചാവുമായി ഷാജഹാനെ...

Read More >>
കാരുണ്യ  ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Mar 29, 2025 04:38 PM

കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം...

Read More >>
പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

Mar 29, 2025 03:56 PM

പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

തന്‍റെ സ്ഥാപനത്തിൽ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ...

Read More >>
വടക്കൻ പറവൂരിൽ നാലര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Mar 29, 2025 03:56 PM

വടക്കൻ പറവൂരിൽ നാലര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കുട്ടിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു...

Read More >>
അജ്ഞാത ജീവികളുടെ ആക്രമണം; 35 ദിവസം പ്രായമുള്ള 1000ത്തിലേറെ കോഴികൾ ചത്തു, 5 ലക്ഷം രൂപ നഷ്ടമെന്ന് ഫാം ഉടമ

Mar 29, 2025 03:53 PM

അജ്ഞാത ജീവികളുടെ ആക്രമണം; 35 ദിവസം പ്രായമുള്ള 1000ത്തിലേറെ കോഴികൾ ചത്തു, 5 ലക്ഷം രൂപ നഷ്ടമെന്ന് ഫാം ഉടമ

ഫാമിന്റെ മറക്കുള്ളിലൂടെ അകത്ത് കടന്നാണ് അജ്ഞാത ജീവികൾ കോഴികളെ...

Read More >>
Top Stories