ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്
Mar 26, 2025 01:18 PM | By Athira V

കോട്ടയം: ( www.truevisionnews.com) സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പാലാ തൊടുപുഴ റോഡിലാണ് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. മുണ്ടാങ്കല്‍ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം.

ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽ പെട്ടത്. പെട്രോള്‍ പമ്പില്‍ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസില്‍ ഇടിക്കുകയായിരുന്നു. ധനേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കേറ്റു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


#Accident #Bus #scooter #collide #Youngman #dies #wife #injured

Next TV

Related Stories
Top Stories