അഗതിമന്ദിരത്തിലെ അന്തേവാസി ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

അഗതിമന്ദിരത്തിലെ അന്തേവാസി ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Mar 26, 2025 11:24 AM | By Susmitha Surendran

കൊല്ലം : (truevisionnews.com) ഓച്ചിറ പരബ്രഹ്മ ക്ഷേത്രം അഗതിമന്ദിരത്തിലെ അന്തേവാസി പരബ്രഹ്മ ആശുപത്രിയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. ശൂരനാട് സ്വദേശി പരമു (81) ആണ് മരിച്ചത്.

വർഷങ്ങളായി ക്ഷേത്ര അഗതിമന്ദിരത്തിൽ കഴിയുകയായിരുന്നു. ഇന്നു രാവിലെ 6.30 ന് ഭക്ഷണവുമായി ജീവനക്കാരനെത്തിയപ്പോൾ മുറി തുറക്കാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധികനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

രോഗങ്ങളെ തുടർന്ന് ഒരാഴ്ച്ചയായി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ ചികിത്സയിലായിരുന്നു പരമു. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു.

ക്ഷേത്രജീവനക്കാരൻ പണം വാങ്ങിയതിനു ക്ഷേത്ര ഭരണസമിതിക്ക് പരമു പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിരുന്നു.




#homeless #person #found #hanging #hospital #room

Next TV

Related Stories
Top Stories