കണ്ണൂർ : ( www.truevisionnews.com) കഴിഞ്ഞ ദിവസംമോറാഴ കുളിച്ചാലിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി ദലിംഖാൻ എന്ന ഇസ്‌മായിൽ ബംഗാളിലും മോറാഴയിലും ചെങ്കൊടിയേന്തിയ പ്രിയ സഖാവ്. അതുകൊണ്ടു തന്നെ ഒരു അതിഥി തൊഴിലാളിക്ക് അന്യ നാട്ടിൽ കിട്ടിയ പങ്കാളിത്തം കൊണ്ട് ഏറ്റവും കൂടിയതും വികാര നിർഭരവുമായ യാത്രയയപ്പാണ് മോറാഴയിൽ ലഭിച്ചത്.

ബംഗാളിലെ 24 പർഗാന നോർത്ത് ഹരി നഗർ ജില്ലയാണ് ഇസ്‌മായിലിന്റെ ജന്മനാട് . പതിനഞ്ച് വർഷത്തോളമായി മോറാഴയിലാണ് താമസം. സ്വന്തം നാട്ടിലെ ചെങ്കൊടി പ്രേമം തൊഴിലന്വേഷിച്ചെത്തിയ മോറാഴയിലും തുടർന്നു. നിർമ്മാണ തൊഴിലാളിയാണ് ഇസ്മായിൽ .
കോൺട്രാക്ടറായ രാമചന്ദ്രനോടൊപ്പം സൂപ്പർവൈസർ ജോലിയായിരുന്നു ഇസ്‌മായിലിന് . കൂടെ ജോലി ചെയ്യുന്ന സ്വന്തം നാട്ടിലെ തന്നെ ഗുഡു എന്ന സുജോയ് യാണ് ഇസ്‌മായിലിനെ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്.
ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്ക് കാരണം. രാമചന്ദ്രൻ മോറാഴയിലെ സിപിഎം പ്രാദേശിക നേതാവാണ്. ക ഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം പ്രദേശത്തെ ഇടതുമുന്നണിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ഇസ്മായിൽ .
സ്ഥാനാർത്ഥി എം വി ജയരാജന്റെ പോസ്റ്റർ ഒട്ടിക്കുന്ന ഇസ്മായിലിൻ്റെ ചിത്രം ഇവിടെയും, കൊൽക്കത്തയിലും വൈറലാവുകയാണ്. ബംഗാളിൽ പാർട്ടി ചിഹ്നമുള്ള ചുകപ്പ് ഷാൾ കഴുത്തിലണിഞ്ഞ് നിൽക്കുന്ന ഫോട്ടോയും ഫെയ്സ് ബുക്കിൽ പ്രചരിക്കുന്നുണ്ട്. മൃതദേഹം ഇന്നലെ ബംഗ്ളൂരു വഴി കൊൽക്കത്തയിലേക്ക് കൊണ്ടുപോയി. നേതാക്കളും നിരവധി പാർട്ടി പ്രവർത്തകരും അന്തിമോപചാരമർപ്പിക്കാൻ ആശുപത്രിയിലെത്തിയിരുന്നു.
തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ്, ടി ബാലകൃഷ്ണൻ കെ ഗണേശൻ, ഒ സി പ്രദീപ് കുമാർ, കെ ദിവാകരൻ, കെ ടി പ്രശോഭ്, പി വി ബാബുരാജ് തുടങ്ങിയവർ അന്ത്യാജ്ഞലിയർപ്പിക്കാൻ എത്തിയിരുന്നു. നാട്ടിൽ മക്കളോടൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും ഇസ്‌മയിലിൽ സുഹൃത്തുക്കൾക്ക് നൽകിയിരുന്നു.
#Comrade #Bengal #even #when #he #reached #Kannur #held #red #flag #Morazha #wept #over #death #Ismail #killed
