വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും
Mar 25, 2025 08:51 PM | By Athira V

ആലുവ: ( www.truevisionnews.com) വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ നാല് ഹോസ്റ്റലുകൾ താത്കാലികമായി അടയ്ക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഹോസ്റ്റലിലെ 25ഓളം വിദ്യാർത്ഥികൾക്ക് ശാരീരിക അവശത നേരിട്ട സാഹചര്യത്തിലാണിത്.

കിണറിൽ നിന്നാണ് ഹോസ്റ്റലിൽ കുടിവെള്ളം ലഭ്യമാകുന്നത്. ഇത് ക്ലോറിനൈസേഷൻ നടത്തിയ ശേഷം ഹോസ്റ്റൽ തുറന്നാൽ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിർദേശിച്ചതോടെയാണ് ഹോസ്റ്റൽ അടക്കുന്നത്. ഭക്ഷ്യ വിഷബാധ ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. 200 ഓളം കുട്ടികളാണ് ഹോസ്റ്റലിൽ പഠിക്കുന്നത്.


#Students #suffer #vomiting #diarrhea #All #four #hostels #Aluva #UC #College #closed

Next TV

Related Stories
Top Stories










Entertainment News