തിരുവനന്തപുരം: (www.truevisionnews.com) ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ലഹരി കടത്താൻ ശ്രമിച്ചയാളും ഇതിനായി സാമ്പത്തിക സഹായം നൽകിയ ആളുമാണ് പിടിയിലായത്.

ബെംഗളൂരു സ്വദേശി ജോൺ ജെറാഡ് (30), സാമ്പത്തിക സഹായം ചെയ്ത ആലപ്പുഴ സ്വദേശി മനു (34) എന്നിവരാണ് പിടിയിലായത്. ജോണിനെ ബെംഗളൂരുവിൽ നിന്നും മനുവിനെ ആലപ്പുഴയിൽ നിന്നുമാണ് പിടികൂടിയത്.
തമ്പാനൂർ പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഡിസംബറിൽ മലദ്വാരത്തിൽ 56 ഗ്രാം എംഡിഎംഎ കടത്തിയ കേസിൽ പ്രതിയാണ് ജോൺ.
#Attempt #smuggle #MDMA #Bengaluru #Kerala #Two #arrested
