കോഴിക്കോട് ( നാദാപുരം ) : ( www.truevisionnews.com ) 10 വയസ്സ് പ്രായമുള്ള ബാലികയെ നിരന്തരമായി ലൈംഗികാതിക്രമത്തിന് വിധേയമാക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത പ്രതിക്ക് 43 വർഷംകഠിന തടവും 10,5000 രൂപ പിഴയും ശിക്ഷ വിധിച്ചു.

വാണിമേൽ പരപ്പുപാറ സ്വദേശി ദയരോത്ത് കണ്ടി ഷൈജു(42)വിനെതിരെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി ശിക്ഷിച്ചത്. കോട്ടയം സ്വദേശിനിയായ അമ്മ ഉപേക്ഷിച്ച് പോയതിനേതുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപാറയിലും, പാതിരിപ്പറ്റയിലും അതിജീവിത വാടകയ്ക്ക് താമസിച്ചിരുന്നു.
ഇതിനിടയിൽ പരപ്പുപാറയിലെ വാടകവീട്ടിൽ വച്ചാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ബാലികസദനത്തിലേക്ക് മാറ്റിയ അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വളയം പോലീസ് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.
വളയം ഇൻസ്പെക്ടർമാരായ ജെ ആർ രഞ്ജിത് കുമാർ, ഇ വി ഫായിസ് അലി എ എസ് ഐ കുഞ്ഞുമോൾ എന്നിവരാണ് കേസന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്ഥരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ എസ് ഐ ഷാനി, പി എം പ്രോസിക്കേഷൻ നടപടികൾ ഏകോപിപ്പിച്ചു.
#Sexual #assault #minorgirl #Nadapuram #Vanimel #native #sentenced #43years #rigorous #imprisonment #fined #Rs.10,5000
