ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കഴുത്തറുത്തു

ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് കഴുത്തറുത്തു
Mar 25, 2025 04:17 PM | By VIPIN P V

ബംഗളുരു: (www.truevisionnews.com) ബംഗളുരുവിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബിസിനസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയും ഭാര്യയുടെ അമ്മയുമാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങ് (37) ആണ് മരിച്ചത്. ഇയാളുടെ അവിഹിത ബന്ധങ്ങളും അനധികൃത ബിസിനസ് ഇടപാടുകളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തി.

ബംഗളുരു നഗരത്തിന് പുറത്ത് ഒരു ഒഴിഞ്ഞ പ്രദേശത്ത് കാറിനുള്ളിൽ ഒരു മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് ശനിയാഴ്ച വൈകുന്നേരം 5.30ഓടെ പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചതിനൊപ്പം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി.

ഇതിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭാര്യയും ഭാര്യയുടെ അമ്മയും ചേർന്ന് യുവാവിന്റെ ഭക്ഷണത്തിൽ ഉറക്ക ഗുളിക ചേർക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ബോധരഹിതനായ യുവാവിനെ കാറിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കഴുത്തറുത്ത് കൊന്നു. തുടർന്ന് ഇരുവരും അവിടെ നിന്ന് മുങ്ങിയെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ലോക്നാഥും ഭാര്യയും രണ്ട് വർഷമായി നേരത്തെ പ്രണയത്തിലായിരുന്നു.

എന്നാൽ ഇവരുടെ പ്രായത്തിലുള്ള വ്യത്യാസം കാരണം ലോക്നാഥിന്റെ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചില്ല. ഇതോടെ രണ്ട് പേരുടെയും വീട്ടുകാർ അറിയാതെ ഡിസംബറിൽ ഇവർ രഹസ്യമായി വിവാഹം ചെയ്തു. വിവാഹ ശേഷം ഭാര്യവീട്ടിലെത്തിയ ലോക്നാഥ് യുവതിയെ മാതാപിതാക്കളുടെ അടുത്താക്കി അവിടെ നിന്ന് മുങ്ങുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് ഇയാൾക്ക് മറ്റ് അവിഹിത ബന്ധങ്ങളുണ്ടെന്നും നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളുണ്ടെന്നും ഭാര്യ കണ്ടെത്തിയത്. ഇതോടെ ഇരുവരും തമ്മിൽ തർക്കങ്ങളും തുടങ്ങി. വിവാഹ മോചനത്തിനുള്ള സംസാരങ്ങളും തുടങ്ങിയിരുന്നു.

ഇതിന് ശേഷം ലോക്നാഥ് ഭാര്യയുടെ മാതാപിതാക്കളെ കൂടി ഭീഷണിപ്പെടുത്താൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ ഗുരുതരമായത്. ഇതാണ് കൊലപാതക പദ്ധതിയിലേക്ക് നയിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ നേരത്തെ പൊലീസ് നിരീക്ഷണത്തിലുള്ള ആളായിരുന്നു കൊല്ലപ്പെട്ട ലോക്നാഥ്.

#Wife #mother #mixed #sleeping #pills #food #isolated #place #slit #throat

Next TV

Related Stories
മുളകുപൊടി മുഖത്തേക്ക് വിതറി, നട്ടുച്ചക്ക് ഭാര്യയുടെ വീട്ടിലെത്തി ക്രൂരത, അച്ഛനെയും അമ്മയെയും വെട്ടി യുവാവ്

Apr 21, 2025 03:41 PM

മുളകുപൊടി മുഖത്തേക്ക് വിതറി, നട്ടുച്ചക്ക് ഭാര്യയുടെ വീട്ടിലെത്തി ക്രൂരത, അച്ഛനെയും അമ്മയെയും വെട്ടി യുവാവ്

ഗാർഹിക പീഡനത്തിന് കേസ് ഫയൽ ചെയ്ത് രേഷ്മ തിരിച്ചു വന്ന സമയത്താണ് വീടിനുള്ളിൽ പരിക്കേറ്റ നിലയിൽ മോളിയേയും ടെറിയേയും...

Read More >>
ഈ​സ്റ്റ​ർ ദി​ന​ത്തിലെ അരുംകൊല; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു

Apr 21, 2025 10:05 AM

ഈ​സ്റ്റ​ർ ദി​ന​ത്തിലെ അരുംകൊല; പത്ത് തവണ കുത്തി, മുൻ ഡി.ജി.പി പിടഞ്ഞുമരിക്കുന്നത് ഭാര്യയും മകളും നോക്കിനിന്നു

അടുത്തിടെ ഓം പ്രകാശ് വാങ്ങിയ സ്ഥലം സഹോദരിയുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെച്ചൊല്ലി നിരന്തരം വീട്ടിൽ...

Read More >>
'ദേഹത്തേക്ക് മുളകു പൊടി വിതറി വെളിച്ചെണ്ണ ഒഴിച്ചു', ഭീഷണി തുടര്‍ന്നതോടെ കറി കത്തിയെടുത്ത് കുത്തി;  ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

Apr 21, 2025 08:41 AM

'ദേഹത്തേക്ക് മുളകു പൊടി വിതറി വെളിച്ചെണ്ണ ഒഴിച്ചു', ഭീഷണി തുടര്‍ന്നതോടെ കറി കത്തിയെടുത്ത് കുത്തി; ഡിജിപിയുടെ കൊലപാതകത്തിൽ ഭാര്യയുടെ മൊഴി

തോക്ക് ചൂണ്ടി തന്നെയും മകളെയും കൊലപ്പെടുത്തുമെന്ന് ഓം പ്രകാശ് ഭീഷണിപ്പെടുത്തി. ഓം പ്രകാശ് മർദ്ദിച്ചപ്പോൾ സ്വയരക്ഷക്കായാണ് തിരികെ കത്തി എടുത്ത്...

Read More >>
17 വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിക്ക് 20 വർഷം തടവ്

Apr 20, 2025 10:48 PM

17 വയസുകാരനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവതിക്ക് 20 വർഷം തടവ്

പ്രാഥമിക അന്വേഷണത്തിന് ശേഷം മോഗിയയെ അറസ്റ്റ് ചെയ്്തു.വാദം കേൾക്കലിന് ശേഷം പോക്സോ കോടതി മോഗിയ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും 20 വർഷം തടവും 45,000...

Read More >>
'ആ പിശാചിനെ കൊന്നു'; 'ഓം പ്രകാശ് തന്നെ മാനസികമായി പീഡിപ്പിച്ചു,' കൊലപാതക വിവരം പൊലീസിനെ അറിയിച്ചതും പല്ലവി, അറസ്റ്റ്

Apr 20, 2025 10:42 PM

'ആ പിശാചിനെ കൊന്നു'; 'ഓം പ്രകാശ് തന്നെ മാനസികമായി പീഡിപ്പിച്ചു,' കൊലപാതക വിവരം പൊലീസിനെ അറിയിച്ചതും പല്ലവി, അറസ്റ്റ്

പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം...

Read More >>
Top Stories