കണ്ണൂർ : ( www.truevisionnews.com ) ഇരിട്ടിയിൽ സൗഹൃദം നടിച്ച് ഭർതൃമതിയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽപകർത്തുകയും ചെയ്തെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണവും 4.80 ലക്ഷം രൂപയും പ്രതി കൈക്കലാക്കിയിരുന്നു.

പായംപെരുവംപറമ്പിന് സമീപത്തെ 32-കാരിയുടെ പരാതിയിലാണ് കണിയരക്കൽ വീട്ടിൽ ഉനൈസിനെതിരെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. 2017 ജൂലായ് 1 മുതൽ 2025 ജനുവരി 25 വരെയുള്ള കാലയളവിൽ ആണ് പരാതിക്കാസ്പദമായ സംഭവം.
സൗഹൃദം നടിച്ച് ഭർത്താവിന്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തു. പിന്നീട് പത്താം തീയതി വീണ്ടും വീട്ടിലെത്തി ബലാത്സംഗം ചെയ്യുകയും
ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി ഒമ്പതരപവൻ്റെ സ്വർണ്ണ വും 4.80 ലക്ഷം രൂപയും കൈക്കലാക്കി നാളിതുവരെയായി തിരികെ നൽകാതെ ചതി ചെയ്തുവെന്ന പരാതിയിലുമാണ് നടപടി.
#Case #filed #against #youngman #who #raped #youngwoman #Kannur #filmed #footage #threatened
