കണ്ണൂർ തളിപ്പറമ്പിൽ ഭാര്യയോട് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം; പോലീസുകാരനെതിരെ കേസ്

കണ്ണൂർ തളിപ്പറമ്പിൽ ഭാര്യയോട് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡനം; പോലീസുകാരനെതിരെ കേസ്
Mar 25, 2025 01:26 PM | By Athira V

തളിപ്പറമ്പ് ( കണ്ണൂർ ) : ( www.truevisionnews.com ) കണ്ണൂർ തളിപ്പറമ്പയിൽ കൂടുതല്‍ പണവും സ്വര്‍ണ്ണവും ആവശ്യപ്പെട്ട് ഭാര്യയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പോലീസുകാരനെതിരെ കേസ്. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലം ബറ്റാലിയനിലെ പോലീസുകാരന്‍ ഇരിക്കൂര്‍ ബ്ലാത്തൂരിലെ കെ.പി.സായൂജിന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ചെമ്പേരി ഏരുവേശിയിലെ പാപ്പിനിശേരി വീട്ടില്‍ ജീത്തു രാജിന്റെ(28) പരാതിയിലാണ് കേസ്. ഇരുവരും തമ്മില്‍ 2022 സപ്തംബര്‍ 11 ന് പയ്യാവൂര്‍ വാസവപുരം ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി ഭര്‍ത്താവിന്റെ വീട്ടിലും മാങ്ങാട്ടുപറമ്പിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിലും താമസിച്ചു വരവെ 2023 ഡിസംബര്‍ 25 മുതല്‍ 2024 ഏപ്രില്‍ വരെയുള്ള സമയത്താണ് പീഡനം നടന്നതെന്നാണ് പരാതി.

#Kannur #Policeman #accused #harassing #wife #demanding #more #gold #money #Thaliparamb #case #filed #against #him

Next TV

Related Stories
Top Stories