'മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി'; വ്യക്തമാക്കി പൊലീസ്

'മേഘ ഐബിയിലെ ജോലിക്കാരനുമായി അടുപ്പത്തിലായിരുന്നു, യുവാവ് ബന്ധത്തിൽ നിന്നും പിന്മാറി'; വ്യക്തമാക്കി പൊലീസ്
Mar 25, 2025 12:38 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്തെ ഐബി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണ്ണായക കണ്ടെത്തലുമായി പൊലീസ്. മേഘ ഐബിയിലെ ജോലിക്കാരനായ യുവാവുമായി അടുപ്പത്തിലായിരുന്നു. യുവാവ് ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നു.

അതിന്റെ മനോവിഷമത്തിൽ മേഘ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ നിഗമനം. മേഘയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണത്തിൽ പൊലീസിൻ്റെ നി​ഗമനം പുറത്തുവന്നത്.

മേഘയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് ഐ ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകിയിട്ടുണ്ട്. മേഘയ്ക്ക് മറ്റുതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി അറിയില്ലെന്ന് അമ്മാവൻ സന്തോഷ് ശിവദാസൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയായിരുന്ന മേഘ. പത്തനംതിട്ട സ്വദേശിയാണ് മേഘ. ഇന്നലെ ജോലി കഴിഞ്ഞ് വിമാനത്താളത്തിൽ നിന്നും മടങ്ങിയ മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഇന്നലെ തന്നെ പൊലീസ് സംശയിച്ചിരുന്നു.





#'Megha #was #relationship #with #IB #employee #youngman #withdrew #relationship #Police #clarified

Next TV

Related Stories
Top Stories










Entertainment News