മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് മോഷണം, കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ, നേര്‍ച്ചപ്പെട്ടിയിലെ പണം കവര്‍ന്നു

മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് മോഷണം, കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയിൽ, നേര്‍ച്ചപ്പെട്ടിയിലെ പണം കവര്‍ന്നു
Mar 25, 2025 12:18 PM | By VIPIN P V

പാലക്കാട്: (www.truevisionnews.com) പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് മോഷണം. പട്ടാമ്പി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച്ച രാത്രി രണ്ട് മണിയോടെയാണ് ജലാലിയ്യ പള്ളിയിൽ മോഷ്ടാവ് എത്തിയത്. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

തുടർന്നാണ് മേലെ കൊടുമുണ്ട ജുമാമസ്ജിദിലേക്ക് പോയിരിക്കുന്നത്. നേർച്ചപ്പെട്ടിയുടെ പൂട്ട് പൊളിച്ച് പണം കൈക്കലാക്കിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പും സമാനമായ രീതിയിൽ ഈ പ്രദേശത്ത് മോഷണം നടന്നിരുന്നു.

ഒന്നിൽ കൂടുതൽ ആളുകള്‍ മോഷണത്തിന് പിറകിലുണ്ടെന്നാണ് പൊലീസ് നിഗമനം.

#Thefts #centered #around #Muslimmosques #thief #caught #CCTV #money #stolen #donationbox

Next TV

Related Stories
Top Stories










Entertainment News