കോഴിക്കോട് : ( www.truevisionnews.com ) സഹോദരനൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ അപകടത്തിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം . ഇഖ്‌റ ആശുപത്രി ജീവനക്കാരി മരിച്ചു യൂണിവേഴ്സിറ്റി ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറ (24)ആണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകിട്ട് ഏഴ് മണിയോടെ രമനാട്ടുകാര മേൽപ്പാലത്തിലാണ് അപകടം. ഇഖ്റ ആശുപത്രിയിൽ ഇ. സി. ജി ടെക്നീഷ്യനായ ബിഷാറയെ ആശുപത്രിയിലാക്കാൻ ഇരുചക്ര വാഹനത്തിൽ ഇറങ്ങിയതായിരുന്നു സഹോദരൻ.
പിന്നിൽ നിന്ന് വാഹനമിടിച്ചതിനെ തുടർന്ന് മറ്റൊരു വാഹനത്തിനടിയിലേക്ക് തെറിച്ചു വീണ ബിഷാറയുടെ ദേഹത്തുകൂടെ വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടൻതന്നെ ഇഖ്റ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല സഹോദരൻ ഫജറുൽ ഇസ്ലാമിനു (26)നിസ്സാര പരിക്കേറ്റിട്ടുണ്ട് .
മിക്ക ദിവസങ്ങളിലും സഹോദരൻ തന്നെയായിരുന്നു ആശുപത്രിയിൽ എത്തിച്ചതും തിരിച്ചു കൊണ്ടുപോയിരുന്നതും.
പിതാവ്: പരേതനായ പി. വി ഹുസൈൻ മൗലവി. മാതാവ് : സുമയ്യ, ഭർത്താവ് : മുഹമ്മദ് കോമത്ത്, സഹോദരങ്ങൾ: സലാം മുബാറക്, പി, വി റഹ്മാബി, (ജമാഅത്തെ ഇസ്‌ലാമി ശൂറ കമ്മിറ്റി അംഗം) ജാബിർ സുലൈം (പർച്ചേഴ്സ് മാനേജർ ഇഖ്റ ആശുപത്ര) നയീമ, ബദറുദീൻ, റാഹത്ത് ബാനു, ഫജറുൽ ഇസ്‌ലാം.
#Hospital #employee #dies #accident #while #riding #two #wheeler #brother
