ബെംഗളൂരു: ( www.truevisionnews.com ) ബിസിനസുകാരനെ ഉറക്കഗുളിക നൽകി കഴുത്തറത്ത് കൊന്ന കേസിൽ ഭാര്യയും മാതാവും അറസ്റ്റിൽ. മറ്റൊരു യുവതിയെ വിവാഹം കഴിച്ചതും നിയമവിരുദ്ധമായ ബിസനസിലുംപ്രകോപിതയായാണ് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് വിവരം. മാതാവിന്റെ സഹായത്തോടെയായിരുന്നു കൊലപാതകമെന്നും നോർത്ത് ബെംഗളൂരു പോലീസ് വ്യക്തമാക്കി.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ലോക്നാഥ് സിങ് (37) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകിയ ശേഷം അമ്മയുടെ സഹായത്തോടെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.
ചിക്കനവാരയിൽ വിജനമായ സ്ഥലത്ത് കാറിൽ ഒരു മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ എത്തിയത്. വൈകിട്ട് 5.30നാണ് കോൾ ലഭിച്ചതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നുണ്ടെന്നും നോർത്ത് ബെംഗളൂരു ഡിസിപി സൈദുൽ അദാവത് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്ത് നൽകി ശേഷം ലോക്നാഥ് സിങ്ങിനെ മയക്കുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കത്തികൊണ്ട് കഴുത്തറത്ത് കൊലപ്പെടുത്തി പ്രതികൾ ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. നിയമവിരുദ്ധമായ ബിസിനസ് ഇടപാടുകളും വിവാഹേതര ബന്ധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ രണ്ട് വർഷമായി ലോക്നാഥ് മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലായിരുന്നു. കർണാടകയിലെ കുനിഗലിൽ വെച്ച് കഴിഞ്ഞ ഡിസംബറിൽ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. ഈ ബന്ധത്തെ ലോക്നാഥിന്റെ കുടുംബം ശക്തായി എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ഇരുവരും തമ്മിൽ വിവാഹം ചെയ്ത കാര്യം കുടുംബം അറിഞ്ഞത് രണ്ടാഴ്ച മുമ്പ് മാത്രമായിരുന്നു. ഈ വിവാഹത്തിന് ശേഷം ഭാര്യയെ അവരുടെ മാതാപിതാക്കളുടെ വീട്ടിൽ കൊണ്ടാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു
#Businessman #killed #slitting #his #throat #after #learning #married #another #woman #Wife #mother #arrested
