കോഴിക്കോട് ബാലുശ്ശേരിയിലെ അരുംകൊലയിൽ ഞെട്ടി നാട്; മരണ ഭയത്താൽ അശോകൻ ഉറങ്ങിയിരുന്നത് മകനെ മുറിയിൽ പൂട്ടിയിട്ട ശേഷം

കോഴിക്കോട് ബാലുശ്ശേരിയിലെ അരുംകൊലയിൽ ഞെട്ടി നാട്; മരണ ഭയത്താൽ അശോകൻ ഉറങ്ങിയിരുന്നത് മകനെ മുറിയിൽ പൂട്ടിയിട്ട ശേഷം
Mar 25, 2025 09:47 AM | By VIPIN P V

ബാലുശ്ശേരി: (www.truevisionnews.com) ലഹരി ദുരന്തമായി, അമ്മയ്ക്ക് പിന്നാലെ ആ വീട്ടിലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലിൽ നാട്. പനായി ചാണോറ അശോകനാണു മൂത്ത മകൻ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്.

2012ൽ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. രാവിലെ അച്ഛനുമായി തർക്കം ഉണ്ടാക്കിയ ശേഷം മകൻ സുധീഷ് അങ്ങാടിയിൽ എത്തിയിരുന്നു.

അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ചാണു സുധീഷിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

ഇതേ വീട്ടിൽ വച്ച് മുൻപും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയൽവാസി കണ്ടതു കൊണ്ടാണ് അശോകൻ രക്ഷപ്പെട്ടത്.

പിന്നീട് മരണ ഭയത്താൽ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകൻ ഉറങ്ങിയിരുന്നത്. 2 മാസം മുൻപ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവർത്തകൻ മുഹ്സിൻ കീഴമ്പത്ത് പറഞ്ഞു. തുടർ ചികിത്സ മുടങ്ങി.

പ്രതിയായ മകൻ സുധീഷിനെ ചോദ്യം പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.

#country #Shocked #murder #Balussery #Kozhikode #Ashokan #slept #Locking #son #room #due #fear #death

Next TV

Related Stories
വളവിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരന് ​ഗുരുതരപരിക്ക്

Mar 28, 2025 12:40 AM

വളവിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷയിടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരന് ​ഗുരുതരപരിക്ക്

ഇലഞ്ഞി ഭാഗത്തു നിന്നും പെരുമ്പടവത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ ലോറിയുടെ പിന്നിൽ ഇടിച്ചു...

Read More >>
അശ്ലീലദൃശ്യങ്ങൾ കാണിച്ച് വിദ്യാർത്ഥിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത് മാസങ്ങളോളം; കോഴിക്കോട് സ്വദേശി പിടിയിൽ

Mar 28, 2025 12:08 AM

അശ്ലീലദൃശ്യങ്ങൾ കാണിച്ച് വിദ്യാർത്ഥിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയത് മാസങ്ങളോളം; കോഴിക്കോട് സ്വദേശി പിടിയിൽ

2025 ജനുവരി മുതൽ മാർച്ച് വരെ പല ദിവസങ്ങളിലായി പ്രതി സ്കൂൾ വിദ്യാർത്ഥിയെ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ്...

Read More >>
ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് മർദ്ദനം; ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് മുഖത്തിടിച്ചു, യുവാവ് അറസ്റ്റിൽ

Mar 27, 2025 11:08 PM

ബൈക്കിന് സൈഡ് കൊടുക്കാത്തതിനെ തുടർന്ന് മർദ്ദനം; ഗ്ലാസിനുള്ളിലൂടെ കയ്യിട്ട് മുഖത്തിടിച്ചു, യുവാവ് അറസ്റ്റിൽ

സമീപത്തുള്ളവർ ഓടിക്കൂടിയപ്പോഴാണ് അഭിനന്ദ് മർദ്ദനം നിർത്തിയത്. സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ നിന്നും വിരമിച്ച ഇബ്നൂസ് മുൻ...

Read More >>
'ഭാര്യയോട് മോശമായി പെരുമാറി, പിന്നാലെ തർക്കം,ഒടുവിൽ കൊലപാതകത്തിലേക്ക്'; പ്രതി കസ്റ്റഡിയിൽ

Mar 27, 2025 11:03 PM

'ഭാര്യയോട് മോശമായി പെരുമാറി, പിന്നാലെ തർക്കം,ഒടുവിൽ കൊലപാതകത്തിലേക്ക്'; പ്രതി കസ്റ്റഡിയിൽ

പന്തടിക്കളത്തെ അരുണിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം. രാത്രി ഏഴര കഴിഞ്ഞാണ് കൊലപാതക വിവരം...

Read More >>
'ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കി'; കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത് റിട്ട. എസ്ഐ

Mar 27, 2025 10:34 PM

'ബന്ധുക്കൾ കള്ളക്കേസിൽ കുടുക്കി'; കുറിപ്പ് എഴുതിവച്ച് ആത്മഹത്യ ചെയ്ത് റിട്ട. എസ്ഐ

വീട്ടുകാർ ഉടൻ തന്നെ അഴിച്ചിറക്കി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്ന്...

Read More >>
Top Stories