കോഴിക്കോട്: ( www.truevisionnews.com) ലഹരിക്കെതിരെ ക്യാംപെയിനുമായി കോഴിക്കോട് കോർപ്പറേഷൻ ബജറ്റ്. കുട്ടികൾ കളിക്കട്ടെ പദ്ധതിയാണ് പ്രധാനമായും തുടങ്ങുക. കോർപറേഷന് കീഴിലുള്ള എല്ലാ കളിസ്ഥലങ്ങളും നവീകരിക്കാനും എല്ലാ കളിസ്ഥലങ്ങളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചു.

എല്ലാ വാർഡുകളിലും എൻഫോഴ്സ്മെന്‍റ് കമ്മറ്റികൾ രൂപീകരിക്കും. ബീച്ച് ആശുപത്രിയിൽ പുനരധിവാസ കേന്ദ്രം തുടങ്ങും. ലഹരിക്കടിമയായവരെ കിടത്തി ചികിത്സിക്കാൻ സൗകര്യം ഒരുക്കാനും കോർപറേഷൻ തീരുമാനിച്ചു. യോഗ, ആയോധന കലകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വാർഡ് തലത്തിൽ കേന്ദ്രങ്ങൾ തുടങ്ങുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
#kozhikode #corporation #budget #campaign #against #drug #abuse
