കൊല്ലം: (www.truevisionnews.com) സ്വകാര്യ ഭാഗത്തും കാറിലും കാറിലും ഒളിപ്പിച്ച എംഡിഎംഎ കടത്തിയ കേസിൽ കഴിഞ്ഞയാഴ്ച പിടിയിലായ കൊല്ലം സ്വദേശിനി അനില രവീന്ദ്രന്റെ ഇടപടുകൾ കണ്ടെത്താൻ പൊലീസ് ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുന്നു. സൈബർ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഈ പരിശോധന.

അതേസമയം യുവതിയെ കസ്റ്റഡിയിൽ വാങ്ങാൻ കൊല്ലം സിറ്റി പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും. യുവതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്ത് ലഹരി സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.
അനില രവീന്ദ്രൻ ബംഗളൂരിൽ നിന്ന് എംഡിഎംഎ എത്തിച്ചത് കൊല്ലം നഗരത്തിലെ വിതരണക്കാരന് കൈമാറാൻ വേണ്ടിയെന്നാണ് കണ്ടെത്തൽ. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന്റെ മേൽനോട്ടത്തിൽ എസിപി എസ്.ഷെരീഫും സംഘവുമാണ് അന്വേഷണം കേസ് അന്വേഷിക്കുന്നത്.
#Anilaphone #details #checked #MDMA #smuggling #hidden #privateparts #efforts #made #trace #transactions
