കോഴിക്കോട്:(www.truevisionnews.com) മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സാമൂഹ്യ മാധ്യമ ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ എം ഗൗതമൻ നിർവ്വഹിച്ചു.

കേരളത്തെ പൂർണമായി മാലിന്യമുക്തമാക്കാൻ 2025 ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ച് സാനിറ്റൈസേഷൻ കോൺക്ലേവ് "വൃത്തി 2025' നടക്കുന്നതിന്റെ ഭാഗമായാണ് സാമൂഹ്യ മാധ്യമ ശില്പശാല കോഴിക്കോട് മാനാഞ്ചിറയിൽ വച്ച് നടന്നത്.
ശില്പശാലയിൽ ജില്ലയിലെ വിവിധ ഓൺലൈൻ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു. മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നേട്ടങ്ങൾ എം ഗൗതമൻ വ്യക്തമാക്കി. സംസ്ഥാനത്തെ പൂർണ മാലിന്യമുക്തമാക്കാൻ മാധ്യമപ്രവർത്തകരുടെ ആശയങ്ങളും, അഭിപ്രായങ്ങളും ശില്പശാലയിൽ പങ്കുവച്ചു.
ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ സരിത്ത് സ്വാഗതം പറഞ്ഞു. കോ-കോർഡിനേറ്റർ മണലിൽ മോഹൻ അധ്യക്ഷനായി. ഐ ആർ എം യു (ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺ യുണിയൻ) പ്രസിഡന്റ് കുഞ്ഞബ്‌ദുല്ല ആശംസ അർപ്പിച്ച് സംസാരിച്ചു. കെ പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
#Vritti #2025#Media #workshop #organized #create #wastefree #NewKerala
