ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്; പോസ്റ്റ് വൈറല്‍

ശോഭ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്; പോസ്റ്റ് വൈറല്‍
Mar 23, 2025 05:40 PM | By VIPIN P V

മലപ്പുറം : (www.truevisionnews.com) ബിജെപി സംസ്ഥാന അധ്യക്ഷ പദം വീണ്ടും നഷ്ടപ്പെട്ടതിന് പിന്നാലെ ശോഭാ സുരേന്ദ്രനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുദൂര്‍ ആണ് സ്വാഗതം ചെയ്തത്.

ശോഭ സുരേന്ദ്രന്റെ ചിത്രത്തോടൊപ്പം ‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് സ്വാഗതം’എന്ന ഒറ്റവരി ഹാരിസ് മുദൂര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

നിലവിലെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍, മുതിര്‍ന്ന നേതാവ് എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ മുതലായ വലിയ പേരുകളെയെല്ലാം വെട്ടി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതയുണ്ടെന്ന് ഊഹാപോഹങ്ങള്‍ക്ക് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം.

ശോഭാ സുരേന്ദ്രന്‍ രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തില്‍ നിന്ന് വിട്ടുനിന്നതും ഈ സംശയങ്ങള്‍ കൂടുതലായി ഉയരാന്‍ കാരണമായിരുന്നു. പാര്‍ട്ടിയില്‍ ശോഭ ദീര്‍ഘകാലമായി തഴയപ്പെടുകയാണെന്ന വാര്‍ത്തകള്‍ക്ക് കൂടി ഇടയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ക്ഷണം.

എന്നാല്‍ രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്നും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നുമാണ് ശോഭാ സുരേന്ദ്രന്റെ പ്രതികരണം.

രാജീവ് ചന്ദ്രശേഖര്‍ ജനകീയനാണെന്നും അദ്ദേഹം വളരെ കൃത്യതയോടെ ബിജെപിയെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശോഭ പറഞ്ഞു. വാഹനമെത്താന്‍ വൈകിയതിനാലാണ് രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സമര്‍പ്പണത്തിന് എത്താനാകാതെ വന്നതെന്നും ശോഭ വിശദീകരിച്ചിരുന്നു.

#YouthCongress #leader #welcomes #ShobhaSurendran #Congress #Post #viral

Next TV

Related Stories
മഴയല്ലേ... ക്ലാസില്ല ഉറങ്ങിക്കോ...; രണ്ട് ജില്ലകളിലേയും മൂന്ന് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jul 25, 2025 06:04 AM

മഴയല്ലേ... ക്ലാസില്ല ഉറങ്ങിക്കോ...; രണ്ട് ജില്ലകളിലേയും മൂന്ന് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

രണ്ട് ജില്ലകളിലേയും മൂന്ന് താലൂക്കുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി...

Read More >>
സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായുള്ള ഇന്ന് ചർച്ച, നിലപാട് വിശദീകരിക്കാൻ സർക്കാർ

Jul 25, 2025 05:56 AM

സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായുള്ള ഇന്ന് ചർച്ച, നിലപാട് വിശദീകരിക്കാൻ സർക്കാർ

സ്‌കൂൾ സമയമാറ്റം പിൻവലിച്ചേക്കില്ല: മതസംഘടനകളുമായുള്ള ഇന്ന് ചർച്ച; നിലപാട് വിശദീകരിക്കാൻ...

Read More >>
ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

Jul 24, 2025 11:14 PM

ചൂണ്ട പാറയിൽ കുരുങ്ങിയത് അഴിക്കാൻ പോയി; കോഴിക്കോട് യുവാവ് പുഴയിൽ മുങ്ങി മരിച്ചു

മണ്ണൂര്‍ പാറക്കടവില്‍ ചൂണ്ടയിടാൻ പോയ യുവാവ് പുഴയില്‍ വീണ് മുങ്ങി...

Read More >>
ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

Jul 24, 2025 10:55 PM

ദാരുണം.., പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

പെരുമ്പാവൂരിൽ റംബൂട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസുകാരൻ...

Read More >>
അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Jul 24, 2025 10:13 PM

അവധി ഉണ്ടേ.... കനത്ത മഴ; കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ...

Read More >>
Top Stories

Entertainment News

//Truevisionall