'പരസ്യമായി കൊന്നുകളയും'; പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി സംഘത്തിന്റെ ഭീഷണി, പരാതി

'പരസ്യമായി കൊന്നുകളയും';  പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി സംഘത്തിന്റെ ഭീഷണി,  പരാതി
Mar 23, 2025 10:43 AM | By Susmitha Surendran

കണ്ണൂര്‍ : (truevisionnews.com)  പാനൂരില്‍ സിപിഐഎം നേതാക്കള്‍ക്ക് ലഹരി- ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കൊലവിളി നടത്തിയെന്നാണ് പരാതി.

അരയാക്കൂലില്‍ നടത്തിയ ലഹരിവിരുദ്ധ പരിപാടിക്ക് പിന്നാലെയായിരുന്നു സംഭവം. സിപിഐഎം ചമ്പാട് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രകടനവും പൊതുയോഗവും നടത്തി. ഈ പൊതുയോഗം കഴിഞ്ഞു പോയ സിപിഐഎം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും എതിരെയാണ് ലഹരി സംഘങ്ങളുടെ ഭീഷണിയുണ്ടായത്.

സിപിഐഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള നേതാക്കളെ പരസ്യമായി കൊന്നുകളയുമെന്നടക്കം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ക്വട്ടേഷന്‍ സംഘമുള്‍പ്പടെ ഇതിന് പിന്നിലുണ്ടെന്നാണ് സിപിഐഎം ആരോപിക്കുന്നത്. വിഷയത്തില്‍ സിപിഐഎം ചമ്പാട് ലോക്കല്‍ കമ്മറ്റി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.




#CPM #leaders #Panur #receive #threats #from #drug #quotation #gang.

Next TV

Related Stories
Top Stories










Entertainment News