കോഴിക്കോട്: (truevisionnews.com) കാപ്പാട് താവണ്ടി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നോമ്പുതുറ ഒരുക്കി ക്ഷേത്ര കമ്മിറ്റി. താവണ്ടിയിലെ നാട്ടുകാരെല്ലാം ഉത്സവത്തിന് ഒരുമിച്ചു കൂടാറാണ് പതിവ്. എന്നാൽ, മൂന്ന് വർഷമായി നോമ്പും ഉത്സവവും ഒന്നിച്ചെത്തിയതോടെ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർക്ക് ഉത്സവത്തിൽ ഉടനീളം പങ്കെടുക്കാൻ പറ്റാതായി.

ഇതോടെയാണ് ഇത്തവണ ഉത്സവത്തിന് ഒരുമിച്ച് നോമ്പുതുറക്കാമെന്ന തീരുമാനത്തിലേക്ക് ക്ഷേത്രകമ്മിറ്റി എത്തുന്നത്. സമീപ പ്രദേശത്തെ മഹലുകളും നാട്ടുകാരുമെല്ലാം പിന്തുണച്ചതോടെ സൗഹൃദവിരുന്നിന് താവണ്ടി ക്ഷേത്രമുറ്റത്ത് പന്തലിട്ടു. ഒരു പ്രദേശത്തെ ആളുകളെല്ലാം ഒരുമിച്ചിരുന്ന് ആദ്യമായി അമ്പലമുറ്റത്ത് നോമ്പുതുറന്നു.
എല്ലാവർക്കും ഇത് ആദ്യത്തെ അനുഭവം. ജാതി മത രാഷ്ട്രീയ ഭേദങ്ങൾക്ക് അതീതമായി വീണ്ടുമൊരു പന്തിഭോജനം. പുണ്യമാസത്തിലെ ഏറ്റവും മനോഹരമായ നോമ്പുതുറ.
#temple #committee #prepared #fast #conjunction #with #festival #Kappad #Thawandi #Bhagavathy #Temple.
