കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ

കോഴിക്കോട്ടേത് കവർച്ച നാടകം, നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന സംഭവം; രണ്ടുപേർ പിടിയിൽ
Mar 23, 2025 08:37 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com) നിര്‍ത്തിയിട്ട കാറിൽ നിന്നും 40 ലക്ഷം രൂപ കവ‍ര്‍ന്ന കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ കസ്റ്റഡിയിൽ. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. 

കവർച്ച പരാതിക്കാരന്റെ നാടകമാണെന്നും പരാതി വ്യാജമാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പരാതിക്കാരൻ ഉൾപ്പെടെയാണ് പോലീസിന്റെ കാസ്റ്റഡിയിലുള്ളത്.

കോഴിക്കോട് പൂവാട്ടുപറമ്പില്‍ സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മോഷണം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും നാല്‍പ്പത് ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു പരാതി.

ആനക്കുഴിക്കര സ്വദേശി റഹീസാണ് പരാതി നൽകിയത്. ചാക്കില്‍ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാറിന്‍റെ ഗ്ലാസ് തകര്‍ത്താണ് പണമെടുത്തത്. പ്രതികൾ എന്ന് കരുതുന്ന രണ്ട് പേരെ മെഡിക്കൽ കോളേജ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്.


#Two #arrested #theft #Rs #40lakh #from #parked #car #kozhikkode

Next TV

Related Stories
Top Stories










Entertainment News