വാഷിംഗ് മെഷീനും വിറകും കത്തിനശിച്ചു; പലയിടങ്ങളിലായി രക്തക്കറ, കോഴിക്കോട് വടകരയിലെ തീ പിടിത്തത്തിൽ അന്വേഷണം ഊർജിതം

വാഷിംഗ് മെഷീനും വിറകും കത്തിനശിച്ചു; പലയിടങ്ങളിലായി രക്തക്കറ, കോഴിക്കോട് വടകരയിലെ തീ പിടിത്തത്തിൽ അന്വേഷണം ഊർജിതം
Mar 22, 2025 08:08 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) വടകരയിലെ ചോറോട് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് തീയിടാന്‍ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം . കോൺഗ്രസ് വടകര ബ്ലോക്ക് സെക്രട്ടറിയും ചോറോട് വാർഡ് കോൺഗ്രസ് പ്രസിഡന്റുമായ കെടി ബസാറിലെ രമേശൻ കിഴക്കയിലിന്റെ വീടിനാണ് സാമൂഹ്യ വിരുദ്ധർ തീയിടാൻ ശ്രമിച്ചത്.

വീടിനോട് ചേർന്ന ഷെഡിലെ വാഷിംഗ് മെഷീനും വിറകും അഗ്‌നിക്കിരയായി. വെള്ളിയാഴ്ച പുലർച്ചെ 2:30 ഓടെയാണ് സംഭവം. വീട്ടിൽ കറന്റ് പോയതിനെ തുടർന്ന് ഇൻവെർട്ടർ ഓണാക്കാൻ വേണ്ടി എഴുന്നേറ്റപ്പോഴാണ് അടുക്കളയുടെ ഭാഗത്തോട് ചേർന്ന കൂടയിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷീനും വിറകും കത്തുന്നത് രമേശന്റെ ശ്രദ്ധയിൽ പെട്ടത്.

ഉടനെ ഭാര്യയെയും മകനെയും വിളിച്ചുണർത്തി മൂന്നു പേരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. വാഷിംഗ് മെഷീനിൽ നിന്ന് ഷോർട് സർക്യൂട്ട് വഴി തീപിടിച്ചതാണെന്നു കരുതിയെങ്കിലും നേരം വെളുത്തപ്പോൾ രമേശന്റെ ഭാര്യ മുറ്റമടിക്കുമ്പോൾ വീടിന് ചുറ്റും രക്തകറ കണ്ടതോടെ ആരോ മനഃപൂർവം തീ കൊടുത്തതാണെന്ന സംശയം ബലപ്പെടുകയായിരുന്നു.

രാത്രി തീ ഇടാൻ വന്ന ആർക്കോ പരിക്ക് പറ്റിയതായാണ് സംശയം. തുടർന്ന് വടകര പോലീസിൽ പരാതി നൽകുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു .


#Investigation #intensifies #fire #Vadakara #Kozhikode

Next TV

Related Stories
Top Stories










Entertainment News