കോഴിക്കോട് : ( www.truevisionnews.com) താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങി. ഫായിസിന്റെ വയറ്റിൽ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു കണ്ടെങ്കിലും ഇത് എംഡിഎംഎ യാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലായിരുന്നു. തുടർന്നാണ് വിദഗ്‌ധ പരിശോധന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തുന്നത്.
കോഴിക്കോട് കോവൂർ - ഇരിങ്ങാടൻ പള്ളി റോഡിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മസ്താൻ എന്ന പേരിലാണ് മിർഷാദ് അറിയപ്പെടുന്നതെന്ന് എക്സൈസ് ഓഫീസർ പറഞ്ഞു.
താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനാണ് പിടിയിലായതെന്ന് എക്സൈസ് സി ഐ പ്രജിത്ത് എ പറഞ്ഞു. പ്രതി എക്സൈസിൻ്റെ ബ്ലാക്ക് ലിസ്റ്റിൽ പെട്ടയാളാണ്.
ലഹരിക്കടിമപ്പെട്ട് കൊലപാതകം നടത്തിയ ആഷിക്ക്, യാസിർ എന്നിവരുമായി പ്രതിയ്ക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്നും എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്താണ് മിർഷാദ് എന്നും സി ഐ പ്രജിത്ത് പറഞ്ഞു.
#man #swallowed #mdma #thamarassery #kozhikode
