കോഴിക്കോട്: ( www.truevisionnews.com) സമൂഹമാധ്യമത്തിലൂടെ നിരവധി പെൺകുട്ടികളെ വശീകരിച്ച് ഭീഷണിപ്പെടുത്തി അശ്ലീല വീഡിയോ അയപ്പിച്ച പ്രതിയെ കോഴിക്കോട് റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

തലശ്ശേരി സ്വദേശി സഹീമാണ് പൊലീസിൻ്റെ പിടിയിലായത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പെൺകുട്ടികളുടെ പ്രൊഫൈൽ ഫോട്ടോ സ്വന്തമാക്കി പെൺകുട്ടികളുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അകൗണ്ടുണ്ടാക്കി മറ്റു പെൺകുട്ടികളുമായി പ്രതി സൗഹൃദം സ്ഥാപിക്കുകയായിരുന്നു.
വിവിധങ്ങളായ ടാസ്‌കുകൾ നൽകി ഭീഷണിപ്പെടുത്തി പെൺകുട്ടികളെ വീഡിയോ കോളിന് നിർബന്ധിപ്പിച്ച് അവരുടെ അശ്ലീല വീഡിയോ കരസ്ഥമാക്കി പ്രതി റെക്കോർഡ് ചെയ്ത് സൂക്ഷിച്ചതായും പൊലീസ് പറഞ്ഞു.
ഒരേ സമയം നിരവധി അകൗണ്ടുകളിൽ നിന്ന് വിദഗ്ദമായി ചാറ്റ് ചെയ്യുന്ന രീതിയാണ് പ്രതി അവലംബിച്ചിരുന്നത്. പ്രതി നിശ്ചിത സമയത്തേക്ക് വാട്‌സ്‌ആപ് നമ്പറുകൾ പെയ്‌ഡ് അപ്ലിക്കേഷൻ വഴി കരസ്ഥമാക്കിയാണ് ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.
ഇത്തരത്തിലുള്ള നിരവധി പെൺകുട്ടികളുടെ വീഡിയോകൾ പ്രതിയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സൈബർ പൊലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വടകര കോടതിയിൽ ഹാജരാക്കിയ തലശ്ശേരി സ്വദേശി സഹീമിനെ വിശദമായ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിൽ വിട്ടു.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ ഇ ബൈജുവിൻ്റ നിർദ്ദേശ പ്രകാരം ഇൻസ്പെക്ടർ രാജേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സൈബർ ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
#Thalassery #native #arrested #luring #girls #through #Instagram #threatening #nude #videos
