ജല ജീവന്‍ മിഷന്‍ : കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ളത് 974.66 കോടി, മുൻകൂറായി 500 കോടി രൂപ അനുവദിച്ച് കേരളം

ജല ജീവന്‍ മിഷന്‍ : കേന്ദ്രത്തിൽ നിന്നും  കിട്ടാനുള്ളത് 974.66 കോടി, മുൻകൂറായി  500 കോടി രൂപ  അനുവദിച്ച് കേരളം
Mar 21, 2025 04:08 PM | By Vishnu K

തിരുവനന്തപുരം: (www.truevisionnews.com) ജലജീവന്‍ മിഷന്‍ പദ്ധതിയിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 500 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുവാനുണ്ട്.

കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിക്കുകയായിരുന്നെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു .തുക അനുവദിച്ചതിനാൽ കേന്ദ്രം ഈ സാമ്പത്തിക വർഷം അനുവദിച്ച 1949.36 കോടി രൂപ മുഴുവനായും അവകാശപ്പെടാന്‍ വാട്ടര്‍ അതോറിറ്റിക്ക് സാധിക്കും.

ഈ തുകയില്‍ രണ്ടാം ഘഡുവായ 974.66 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ഈ സാമ്പത്തിക വർഷം ലഭിക്കാനുള്ളത്.

44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേര്‍ത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവന്‍ മിഷനില്‍ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 55 ശതമാനത്തോളം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ തുടങ്ങും മുന്‍പ് സംസ്ഥാനത്ത് 17.50 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷം ആയി .

കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍.

അടുത്തവര്‍ഷം മാർച്ചോടെ സംസ്ഥാനത്തെ 550 പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ കുടിവെള്ളം എത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ 115 പഞ്ചായത്തുകളിലും ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലും പദ്ധതി നൂറു ശതമാനം ലക്ഷ്യം ആര്‍ജിച്ചു കഴിഞ്ഞു. മറ്റു പല പഞ്ചായത്തുകളിലും 60 ശതമാനത്തിലേറെ പ്രവൃത്തി പൂര്‍ത്തിയായതായും മന്ത്രി വ്യക്തമാക്കി.

#JalaJeevanMission #974.66crores #Centre #Kerala #sanctioned #500crores #Advance

Next TV

Related Stories
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Mar 28, 2025 04:40 PM

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കറന്റ് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം...

Read More >>
തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം; 'സർക്കാർ പുലർത്തുന്നത് ഖേദകരമായ നിലപാട്', സമരം കടുപ്പിക്കാൻ ആശമാർ

Mar 28, 2025 04:30 PM

തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം; 'സർക്കാർ പുലർത്തുന്നത് ഖേദകരമായ നിലപാട്', സമരം കടുപ്പിക്കാൻ ആശമാർ

ഇതുവരെ ഒരു പൊതുമുതലും തങ്ങള്‍ നശിപ്പിച്ചിട്ടില്ല. എത്രയും വേഗം ഈ സമരം സര്‍ക്കാര്‍...

Read More >>
അത്ഭുത രക്ഷ; ഒരുവശം തളർന്ന് ചലനമറ്റ നിലയിൽ ആയൂർവേദ വൈദ്യൻ, ജീവൻ തിരിച്ചു പിടിച്ചത്  ഹരിതകർമസേനാംഗത്തിന്റെ ഇടപെടൽ

Mar 28, 2025 04:09 PM

അത്ഭുത രക്ഷ; ഒരുവശം തളർന്ന് ചലനമറ്റ നിലയിൽ ആയൂർവേദ വൈദ്യൻ, ജീവൻ തിരിച്ചു പിടിച്ചത് ഹരിതകർമസേനാംഗത്തിന്റെ ഇടപെടൽ

വടകര മുനിസിപ്പാലിറ്റിയിലെ ഹരിയാലി ഹരിത കർമ സേനാംഗമായ കുരിയാടിയിലെ സീമയാണ് ജാഗ്രതയോടെ ഇടപെട്ടതും ജീവൻ തിരികെ കിട്ടാൻ...

Read More >>
പാലായിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Mar 28, 2025 03:40 PM

പാലായിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ഉടൻ തന്നെ ഇരുവരെയും ചേർപ്പുങ്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിബിൻ മരിച്ചു. പാലാ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ...

Read More >>
സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് പരിക്ക്

Mar 28, 2025 03:32 PM

സ്വകാര്യബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രക്കാരന് പരിക്ക്

ആറാം വളവിലെ ഗതാഗതതടസ്സത്തെത്തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിടുന്നതിനിടെയാണ്‌ ഇവിടെ അപകടമുണ്ടാകുന്നത്....

Read More >>
Top Stories