വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി

വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി
Mar 20, 2025 09:34 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വയോധികയെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം തെരുവ് രാജി ഭവനിൽ സുകുമാരനാശാരിയുടെ ഭാര്യ എ ശാന്തകുമാരി (71)യെയാണ് രാവിലെ 11 ഓടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

രാവിലെ മുതൽ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തുന്നതിനിടെ കിണറിന്‍റെ മൂടിയുടെ ഒരു ഭാഗം മാറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിനുള്ളിൽ കണ്ടത്. മുപ്പതടിയോളം താഴ്ചയുള്ള കിണറിൽ പാതിയോളം വെള്ളവുമുണ്ടായിരുന്നു. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയും സ്റ്റേഷൻ ഓഫീസർ ഹരേഷിന്‍റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

വിഴിഞ്ഞം പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനു ശേഷം നാളെ സംസ്കാരം നടക്കും.


#Elderly #woman #found #dead #after #falling #well

Next TV

Related Stories
Top Stories