ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച യുവാവ് മരിച്ചു; അപകടം കൊലപാതകമെന്ന് പൊലീസ്

ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച യുവാവ് മരിച്ചു; അപകടം കൊലപാതകമെന്ന് പൊലീസ്
Mar 20, 2025 07:58 AM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. അസം സ്വദേശി അഹദുൽ ഇസ്‌ലാമാണ് മരിച്ചത്.

അതേസമയം, വാഹനാപകടം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവർ ഗുൽസാറിനെ അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി നാട്ടുകാർ പറഞ്ഞു. പിന്നീട് വാഹനം ഇടിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു.


#Youth #dies #after #being #hit #goods #auto #Police #call #accident #murder

Next TV

Related Stories
Top Stories